03 August Monday

ചിത്രകൂടത്തിലുണ്ട്‌ ‌ ബുദ്ധന്റെ ശിൽപ്പചാരുത

പി മോഹനൻUpdated: Monday Jul 13, 2020

ബുദ്ധപ്രതിമ നിർമാണത്തിലേർപ്പെട്ട തമ്പി

 

ബത്തേരി
ചിത്രകൂടത്തിലുണ്ട്‌ ‌ ഞ്ജാന ബുദ്ധന്റെ ധ്യാനമഗന്‌നമായ കരുണാർദ്രമായ   സ്വയംപ്രകാശിത ശിൽപ്പം. ഗൗതമബുദ്ധന്റെ തേജസ്‌ ചോർന്ന്‌ പോകാതെ ഈ ശിൽപ്പം പിറവി യെടുക്കുന്നത്‌   തമ്പി മാസ‌്റ്ററുടെ കരവിരുതിൽ .  ബത്തേരിക്കടുത്ത പുത്തൻകുന്ന‌് കോടതിപടിയിലെ വാടക വീട്ടിലാണ‌്   റിട്ട. അധ്യാപകനും പ്രശസ‌്ത ചിത്രകാരനും ശില‌്പിയുമായ കെ ആർ കൃഷ‌്ണൻകുട്ടി എന്ന തമ്പി മാസ‌്റ്റർ ശ്രീബുദ്ധന്റെ പ്രതിമ നിർമിക്കുന്നത്‌.  വീട്ടുമുറ്റത്തെ ഷെഡാണ‌് മാസ‌്റ്ററുടെ പണിപ്പുരയും കുട്ടികളെ ചിത്രരചനയും ശില‌്പനിർമാണവും പഠിപ്പിക്കുന്നതുമായ ചിത്രകൂടം. നിരവധി ശില‌്പങ്ങളും ചിത്രങ്ങളും രൂപംകൊണ്ട ചിത്രകൂടത്തിൽ ഇപ്പോൾ തമ്പി മാസ‌്റ്ററുടെ കരവിരുതിൽ  പുനർജനിക്കുന്നത‌്  ശ്രീബുദ്ധനാണ‌്. പ്രതിമ നിർമാണത്തിന്റെ ഭാഗമായി 9.5 അടി ഉയരത്തിലും എഴ‌ടി വീതിയിലും താമരയിതളുകൾക്ക‌് മുകളിൽ ഇരുന്ന‌് യോഗയിൽ മുഴുകിയ ബുദ്ധന്റെ ത്രിമാനത്വ രൂപം കളിമണ്ണിൽ പൂർത്തിയായി. ബുദ്ധനെ ആദരിക്കുന്ന സുഹൃത്ത്‌ ഡോക്ടറുടെ ആവശ്യ പ്രകാരമാണ‌് ബുദ്ധ പ്രതിമയുടെ നിർമാണം ഏറ്റെടുത്തത‌്. ഇനി മോൾഡ‌് പ്രവൃത്തി മാത്രമാണ‌് ബാക്കിയുള്ളത‌്. സിമന്റിലാണ‌് ബുദ്ധപ്രതിമ തീർക്കുക. പ്രതിമ നിർമാണത്തിന‌് രണ്ട‌് ട്രാക‌്ടർ കളിമണ്ണാണ‌് ചെലവായത‌്. 33 വർഷം ജില്ലയിലെ വിവിധ സർക്കാർ വിദ്യാലയങ്ങളിൽ ചിത്രകലയിലും മലയാളത്തിലും അധ്യാപകനായി ജോലിയെടുത്ത ശേഷമാണ‌് വിരമിച്ചത‌്. ജില്ലയിലെ പൊതു സ്ഥലങ്ങളിലും ദേവാലയങ്ങളിലുമായി സ്ഥാനം പിടിച്ച ശില‌്പങ്ങളിൽ പലതും തമ്പി മാസ‌്റ്ററുടെ കരവിരുതിൽ രൂപം കൊണ്ടതാണ‌്. എറണാകുളം ചോറ്റാനിക്കര സ്വദേശിയായ ഇദ്ദേഹം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ആഭ്യന്തര മന്ത്രിയുമായിരുന്ന അന്തരിച്ച ടി കെ രാമകൃഷ‌്ണന്റെ ദത്തുപുത്രനാണ‌്. ടി കെ മുൻകൈയെടുത്താണ‌് തൃപ്പൂണിത്തുറ ആർഎൽവി കോളേജിലും കോളേജ‌് ഓഫ‌് ഫൈനാർട‌്സിലും പഠിപ്പിച്ച‌് ഡിപ്ലോമയെടുപ്പിച്ചത‌്. ടി കെ തന്റെ രക്ഷകർത്താവെങ്കിൽ കോളേജ‌് ഓഫ‌് ഫൈനാർട‌്സ‌് പ്രിൻസിപ്പലായിരുന്ന കാനായി കുഞ്ഞിരാമനാണ‌് ഗുരുവെന്ന‌് തമ്പി മാസ‌്റ്റർ പറഞ്ഞു. കാനായിയുമായുള്ള   ബന്ധമാണ്‌ മാഷിലെ    ശിൽ‌്പിയും ചിത്രകാരനും ഉണർന്നത്‌. 33 കൊല്ലം മുമ്പ‌് പടിഞ്ഞാറത്തറ ഹൈസ‌്കൂളിൽ ചിത്രകല അധ്യാപകനായി ജോലിയിൽ പ്രവേശിക്കാൻ തൃപ്പൂണിത്തുറയിൽ നിന്നും വന്നത‌് . ജില്ലയിലെ സമുന്നത സിപിഐ എം നേതാവ‌് പി  കുഞ്ഞിക്കണ്ണന‌് തന്നെ പരിചയപ്പെടുത്തിയുള്ള ടി കെ രാമകൃഷ‌്ണന്റെ കത്തുമായാണെന്ന‌് അന്ന്‌ ചുരം  കയറിയതെന്ന്‌ തമ്പി മാസ‌്റ്റർ പറഞ്ഞു. ഭാര്യ സുവർണകുമാരി. തിരുവനന്തപുരത്ത‌്എൻജിനീയറായ പിസാലൊ ഗസൽ, നേവി ഉദ്യോഗസ്ഥനായ കാമില പവൽ എന്നിവർ മക്കളാണ‌്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top