03 August Monday

ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ പൊതുസ്ഥലങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020
ബത്തേരി
അതിർത്തി ചെക്ക‌്പോസ‌്റ്റുകൾ കടന്ന‌് ഇ‌തര സംസ്ഥാനങ്ങളിൽ നിന്നും ജില്ല വഴി കടന്നു വരുന്നവർ വഴിയരികിൽ വാഹനം നിർത്തി പുറത്തിറങ്ങുന്നത‌് ആശങ്കയ‌്ക്കിടയാക്കുന്നു. അതിർത്തിയിലെ കോവിഡ‌് പരിശോധനകൾക്ക‌് ശേഷം വിവിധ ജില്ലകളിലേക്ക‌് സ്വന്തം വാഹനങ്ങളിലും ടാക‌്സി വാഹനങ്ങളിലും മറ്റും പോകുന്നവരാണ‌് ടൗണുകളിൽ നിർത്തി വിശ്രമിക്കുകയും കടകളിൽ നിന്നും ഭക്ഷണം ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങുകയും ചെയ്യുന്നത‌്. കോവിഡ‌് പരിശോധന കഴിഞ്ഞ‌് ക്വാറന്റെയിൻ കേന്ദ്രങ്ങളിലേക്ക‌് പോകുന്ന യാത്രക്കാർ സഞ്ചരിക്കുന്ന വാഹനങ്ങൾ നാട്ടുകാർക്ക‌് തിരിച്ചറിയാൻ പൊലീസ‌് സ‌്റ്റിക്കറുകൾ പതിപ്പിക്കുന്നുണ്ട‌്. ഓരോ ജില്ലക്കും പ്രത്യേകമാണ‌് സ‌്റ്റിക്കർ തയാറാക്കിയത‌്. കോവിഡ‌് പരിശോധന കേന്ദ്രങ്ങളിൽ നിന്നും പുറത്തിറങ്ങുന്ന വാഹനങ്ങൾ വഴിയിൽ എവിടെയും നിർത്തിയിടരുതെന്ന നിർദേശം നൽകിയാണ‌് വിടുന്നതെങ്കിലും ചിലർ നിർദേശം പാലിക്കുന്നില്ല.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top