07 August Friday
ആക്രി പെറുക്കിയും അതിജീവനം

ദുരിതാശ്വാസ നിധിയിലേക്ക്‌ ഡിവൈഎഫ്‌ഐയുടെ‌ 21 .68 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

റീസൈക്കിൾ കേരള ക്യാമ്പയിനിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഡിവൈഎഫ്‌ഐ ജില്ലയിൽ നിന്നും ശേഖരിച്ച 21.68 ലക്ഷം രൂപയുടെ ചെക്ക്‌ ജില്ലാ സെക്രട്ടറി കെ റഫീഖും പ്രസിഡന്റ്‌ കെ എം ഫ്രാൻസിസും ചേർന്ന്‌ സംസ്ഥാന ട്രഷറർ എസ്‌ കെ സജീഷിന്‌ കൈമാറുന്നു

കൽപ്പറ്റ
റീസൈക്കിൾ കേരള ക്യാമ്പയിനിലൂടെ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡിവൈഎഫ്ഐ ജില്ലയിൽ നിന്നും സമാഹരിച്ചത്‌ 21,68,722 രൂപ. മഹാമാരിയുടെ കാലത്ത്‌ നാടിന്റെ ദുരിതമകറ്റാൻ വൈവിധ്യങ്ങളായ പ്രവർത്തനങ്ങളിലൂടെയാണ്‌  ഡിവൈഎഫ്‌ഐ പണം സമാഹരിച്ചത്‌. യൂണിറ്റ്‌ തലം മുതൽ പ്രവർത്തകർ സംരംഭത്തിൽ പങ്കാളികളായി.  വീടുകൾ കയറിയിറങ്ങി പത്രവും പഴയ സാധനങ്ങളും ശേഖരിച്ചും വിവിധ  തൊഴിലെടുത്തുമാണ് യുവജനത പണം കണ്ടെത്തിയത്‌. സാനിറ്റൈസർ ചലഞ്ച്‌, ദോത്തി ചലഞ്ച്‌ എന്നിവയും  നടത്തി. വീടുകളിലെ ഉപയോഗശൂന്യമായ  വസ്‌തുക്കൾ ശേഖരിച്ച്‌ നാടിന്റെ അതിജീവനത്തിന്‌ മുതൽക്കൂട്ടാക്കിയ മാതൃകപ്രവർത്തനമാണ്‌ നടത്തിയത്‌. 
 ദുരിതാശ്വാസ ഫണ്ട് കണ്ടെത്തുന്നതിനൊപ്പം   വീടുകളിൽ കോവിഡ്‌ ബോധവൽക്കരണം നടത്താനും സാനിറ്റൈസറുകൾ എത്തിക്കാനും ഡിവൈഎഫ്‌ഐ മുന്നിട്ടിറങ്ങി. വിവിധ കേന്ദ്രങ്ങളിൽ ഹാൻഡ് വാഷ് കോർണറുകൾ സ്ഥാപിച്ചു.    മാസ്കുകൾ വിതരണം ചെയ്‌തു.   കോവിഡ് ഭീതിയിലും രോഗികൾക്ക്‌ മരുന്നുകൾ എത്തിക്കുന്നതിലും ആശുപത്രികളിൽ രക്തദാനം നടത്തുന്നതിലും  അണുനശീകരണം ഉൾപ്പടെയുള്ള സന്നദ്ധപ്രവർത്തനങ്ങളിലും പ്രവർത്തകർ സജീവമായിരുന്നു. 
വിവിധ മേഖല, ബ്ലോക്ക്‌ കമ്മിറ്റി, ജില്ലാ കമ്മിറ്റി അംഗങ്ങൾ  ഫണ്ട് സമാഹരണത്തിന് നേതൃത്വം നൽകി. തുക ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷിന് ജില്ലാ സെക്രട്ടറി കെ റഫീഖ്‌ കൈമാറി.  പ്രസിഡന്റ് കെ എം ഫ്രാൻസിസ്‌, ട്രഷറർ എം വി വിജേഷ്  എന്നിവർ പങ്കെടുത്തു. 
ബത്തേരി ബ്ലോക്ക്‌–-5,36870, കൽപ്പറ്റ ബ്ലോക്ക്‌–-4,49665, പനമരം ബ്ലോക്ക് 3,44600, മാനന്തവാടി ബ്ലോക്ക്–- 3,31,577, വൈത്തിരി ബ്ലോക്ക് –-3,08,130, പുൽപ്പള്ളി ബ്ലോക്ക് –-2,00000 രൂപയുമാണ്‌ ‌ സമാഹരിച്ചത്‌.  മേഖലാതലത്തിൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ചത്‌    പൊരുന്നന്നൂർ , പൊഴുതന മേഖലകളാണ്‌.  79000 രൂപയാണ്‌ ഇവർ സ്വരൂപിച്ചത്‌. ഏറ്റവും കൂടുതൽ തുക സമാഹരിച്ച  യൂണിറ്റ് അച്ചുരാനം മേഖലയിലെ മേൽമുറിയാണ്‌.  32000 രൂപയാണ് ഇവർ ശേഖരിച്ചത്. റീ സൈക്കിൾ ക്യാമ്പയിൽ  വിജയിപ്പിച്ച മുഴുവൻ  പ്രവർത്തകരേയും സഹകരിച്ചവരേയും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top