കൽപ്പറ്റ
ജില്ലയിൽ 18 പേർക്ക്കൂടി കോവിഡ്. എല്ലാവരും വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. ഒരുദിനത്തെ ഏറ്റവും ഉയർന്ന രോഗബാധയാണിത്. ബാംഗ്ലൂരിൽ നിന്നും വന്ന പനമരത്തെ രണ്ടുപേർ (48, 24), മേപ്പാടി സ്വദേശി(43), നല്ലൂർനാട്ടെ യുവാവ് (28), മുട്ടിലിലെ യുവാവ് (37), പടിഞ്ഞാറത്തറയിൽ നിരീക്ഷണത്തിലായിരുന്ന മട്ടാഞ്ചേരി സ്വദേശി(56), എടവകയിലെ യുവാവ്(36), കർണാടകയുടെ മറ്റുഭാഗങ്ങളിൽനിന്നും മീനങ്ങാടി സ്വദേശി (42), ബൈരക്കുപ്പ സ്വദേശി(75), ചെന്നൈയിൽനിന്നും എത്തിയ കൽപ്പറ്റയിലെ യുവതിയും(28) ഒരുവയസുള്ള കുട്ടിയും, ഖത്തറിൽ നിന്ന് വന്ന മേപ്പാടിയിലെ യുവാവ് (25), ദുബായിൽ നിന്ന് വന്ന മുപ്പൈനാട്ടെ യുവാവ് (24), ഹൈദരാബാദിൽ നിന്നെത്തിയ മുള്ളൻകൊല്ലിയിലെ യുവാവും(34) സുഹൃത്തും, ഹൈദരാബാദിൽ നിന്നെത്തിയ ചീരാലിയെ യുവാവ്(36), പശ്ചിമബംഗാളിൽ നിന്നുംവന്ന ബംഗാൾ സ്വദേശി (24), മഹാരാഷ്ട്രയിൽ നിന്നും വന്ന പുൽപ്പള്ളിയിലെ ഒരുവയസുകാരൻ എന്നിവർക്കാണ് ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. 11 പേർ ബംഗളൂരിവിൽനിന്നും വന്നവരാണ്. മൂപ്പൈനാട്ടെ യുവാവിന് വിദേശത്തുനിന്നും എത്തി 25–-ാം ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 171 ആയി. 3603 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ഞായറാഴ്ച 320 പേർകൂടി കോവിഡ് പ്രതിരോധ നിരീക്ഷണത്തിലായി. 295 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. 88 പേർ ചികിത്സയിലുണ്ട്. 85 പേർ ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തരും ചികിത്സയിലുണ്ട്. 10737 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്ക് അയച്ചത്. 9087 ഫലം ലഭിച്ചു. 8935 നെഗറ്റീവും 171 പോസിറ്റീവുമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..