23 August Friday

മോഡല്‍ ഡിഗ്രി കോളേജിൽ ജൂലൈയില്‍ ക്ലാസ‌് ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019
മാനന്തവാടി
റൂസ പദ്ധതിയിൽ വയനാടിന‌് അനുവദിച്ച മോഡൽ ഡിഗ്രി കോളേജിൽ ജൂലൈയിൽ അധ്യയനം ആരംഭിക്കാൻ മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയിൽചേർന്ന ഉന്നതലയോഗത്തിൽ തീരുമാനമായി.
 തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്‌സ് ടൗണിലാണ‌് കോളേജ‌് വരുന്നത‌്.  കോളേജ‌് നിർമാണത്തിന‌് നേരത്തെ തറക്കല്ലിട്ടിരുന്നു.  ക്ലാസ‌് ആരംഭിക്കാൻ താൽക്കാലികമായി കെട്ടിടം കണ്ടെത്തും. കോഴ്‌സുകൾ സംബന്ധിച്ച് തീരുമാനവും ഉടൻ ഉണ്ടാകും.  
നാല‌്  ഡിഗ്രി കോഴ്‌സുകളാണ്  ആരംഭിക്കുക. കണ്ണൂർ യൂണിവേഴ്‌സിറ്റിക്ക് കീഴിലായിരിക്കും പ്രവർത്തനം.  ഒരു വർഷത്തിനകം കെട്ടിട നിർമാണം പൂർത്തിയാക്കും. ക്ലാസ‌് ആരംഭിക്കാൻ താൽക്കാലിക   കെട്ടിടത്തിനായുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട‌്.  
ഒ ആർ കേളു എംഎൽഎ,  വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി ആർ വിജയകുമാർ, കോളേജ് വിദ്യാഭ്യാസം ഉപഡയറക്ടർ ഡോ. ഡി കെ സതീഷ്, റൂസ അധികൃതരായ ഡോ. രതീഷ്, ഡോ. വിപീഷ് എന്നിവരും കെട്ടിട നിർമാണ ചുമതലയുള്ള കെഎസ്‌ഐടിഐഎൽ അധികൃതരും യോഗത്തിൽ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
 Top