18 September Wednesday

ബ്രഹ്മഗിരി ഫാര്‍മേഴ്സ് സൊസൈറ്റി നെൽവിത്ത് വിതരണം ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

 

ബത്തേരി
പാരമ്പര്യ നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ  ഭാഗമായി ബ്രഹ്മഗിരി ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ  കർഷകർക്ക് നെൽവിത്തുകൾ വിതരണം ചെയ്തു.  ജില്ലാ ബ്രഹ്മഗിരി ഫാർമേഴ്സ് സൊസൈറ്റി സെക്രട്ടറി  കെ മോഹൻദാസ് ടി കെ  എൽദോയ‌്ക്ക‌് നൽകി ഉദ‌്ഘാടനം ചെയ‌്തു. ഡയറക്ടർ ബോർഡ് അംഗം എ ഒ ഗോപാലൻ അധ്യക്ഷനായി. 
2017ലാണ് ബ്രഹ്മഗിരി ഫാർമേഴ്സ് സൊസൈറ്റി പാരമ്പര്യ നെൽവിത്ത് സംരക്ഷണത്തിന്റെ ഭാഗമായി കൃഷിക്കാർക്ക് സൗജന്യ നിരക്കിൽ നാടൻ നെൽ വിത്തിനങ്ങളായ തൊണ്ടി, പാൽ തൊണ്ടി, ചെന്നെല്ല്, ചോമാല, വലിച്ചൂരി, കുഞ്ഞൻ തൊണ്ടി, ഗന്ധകശാല, മുള്ളൻ കഴമ എന്നീ വിത്തിനങ്ങൾ കർഷകർക്ക് നൽകിയത്. ഈ വർഷം 400 ഏക്കറിലേക്കുള്ള വിത്ത് കൃഷിക്കാർക്ക് നൽകി. കൊയ്ത്തിനുശേഷം നൽകിയ വിത്തിന്റെ ഇരട്ടി വിത്ത് കർഷകർ ബ്രഹ്മഗിരി ഫാർമേഴ്സ് സൊസൈറ്റിക്ക് തിരിച്ച് നൽകും. കർഷകരുടെ നെല്ല് ന്യായ വില നൽകി ബ്രഹ്മഗിരി ഫാർമേഴ്സ് സൊസൈറ്റി സംഭരിക്കും. ചടങ്ങിൽ ഇ ആർ  വിജേഷ് സ്വാഗതവും പി ബി സനീഷ് നന്ദിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top