22 June Tuesday

കൈകോർക്കുന്നു, 
നാടൊന്നാകെ

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

ബത്തേരിയിൽ പൊലീസ്‌ വാഹന പരിശോധന നടത്തുന്നുബത്തേരിയിലെ പൊലീസ് പരിശോധന

 

കൽപ്പറ്റ
മഹാമാരിയെ തുരത്താൻ നാടൊന്നാകെ സന്നദ്ധ പ്രവർത്തനത്തിറങ്ങുന്നതിന്റെ കരുത്തിൽ ജില്ല.   ആരോഗ്യ മേഖലക്കും വിവിധ വകുപ്പുകൾക്കുമൊപ്പം  തദ്ദേശ സ്ഥാപനങ്ങൾ,  ജനപ്രതിനികൾ, വാർഡ്‌തല സമിതി അംഗങ്ങൾ, യുവജന സംഘടനാ പ്രവർത്തകർ, കുടുംബശ്രീ, ആശവർക്കർമാർ, അങ്കണവാടി ജീവനക്കാർ,   മോട്ടോർ തൊഴിലാളികൾ, സപ്ലൈകോ ജീവനക്കാർ, അധ്യാപകർ, സർവീസ്‌ സംഘടനകൾ,  സന്നദ്ധ സംഘടനകൾ എന്നിവരെല്ലാം പ്രതിരോധത്തിന്റെ മുന്നണിയിൽ പ്രവർത്തിക്കുന്നുണ്ട്‌. 
  ആശുപത്രി, ഓക്‌സിജൻ,  വെന്റിലേറ്റർ, മരുന്ന്‌, വാക്‌സിൻ വിതരണം എന്നിവയെല്ലാം  സർക്കാർ സംവിധാനം ഒരുക്കുമ്പോഴും ഇവ കൃത്യമായി ലഭ്യമാക്കുന്നതിലും ഭക്ഷണമുൾപ്പെടെയുള്ള വിവിധ സേവനങ്ങളിലുമാണ്‌ വിവിധ മേഖലയിലുള്ള സന്നദ്ധ പ്രവർത്തകർ വ്യാപൃതരാവുന്നത്‌.  അതിഥി തൊഴിലാളികൾക്കും അശരണർക്കുമെല്ലാം വിവിധ ഭാഗങ്ങളിൽനിന്ന്‌ സഹായം ലഭിക്കുന്നുണ്ട്‌. 
   തദ്ദേശ സ്ഥാപനങ്ങളിൽ കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ വഴിയും കമ്യൂണിറ്റി കിച്ചൺ വഴിയും ഭക്ഷണം എത്തിക്കുന്നുണ്ട്‌. വിവര ശേഖരണത്തിലും കോവിഡുമായി ബന്ധപ്പെട്ട ഇടപെടലുകൾ നടത്താനും വാർഡ്‌തല സമിതികളുമുണ്ട്‌. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലുള്ള വാർഡ്‌തല പ്രതിരോധ സേനയും ഹെൽപ്പ്‌ ഡെസ്‌ക്കും  രോഗികൾക്കും ബന്ധുക്കൾക്കും ആശ്വാസം പകരുന്നു. കോവിഡ്‌ രോഗികളുടെ മൃതദേഹം സംസ്‌കരിക്കുന്നതിലടക്കം ഡിവൈഎഫ്‌ഐ മുൻനിരയിലുണ്ട്‌. 
   യാത്രാപാസ്‌, വാക്‌സിൻ കുത്തിവെപ്പ്‌, കോവിഡ്‌ പരിശോധന എന്നിവക്കെല്ലാം അധ്യാപകരുൾപ്പെടെയുള്ളവർ ഓൺലൈനായും അല്ലാതെയും സഹായം നൽകുന്നു. ആശവർക്കർമാർ കോവിഡ്‌ പ്രതിരോധത്തിനൊപ്പം കിടപ്പു രോഗികൾ ഉൾപ്പെടെയുള്ളവർക്ക്‌ മരുന്ന്‌ എത്തിക്കുന്നുണ്ട്‌. വിവിധ മേഖലകളിലെ സന്നദ്ധ പ്രവർത്തകർ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി എത്തിക്കുന്നുണ്ട്‌. കോവിഡ്‌ രോഗികൾക്കും മറ്റ്‌ അത്യാവശ്യ ആവശ്യങ്ങൾക്കും വാഹനം വിട്ടുകൊടുക്കാനും ഓടിക്കാനും മോട്ടോർ തൊഴിലാളികളടക്കമുള്ളവർ രംഗത്തുണ്ട്‌. കോവിഡ്‌ കാലത്ത്‌ ദീർഘദൂര യാത്രക്കാർക്കായി സൗജന്യ ഭക്ഷണമൊരുക്കിയ ബത്തേരി നഗരസഭയും കോവിഡ്‌ കാലത്തെ മാതൃകയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top