22 June Tuesday

രോഗം 701; മുക്തി 463

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

 കൽപ്പറ്റ

ജില്ലയിൽ ബുധനാഴ്‌ച  701 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 463 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്‌ 20.1 % ആണ്. 688 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത്‌ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 50,016 ആയി. 34,773 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 14,357 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. 13,234 പേർ വീടുകളിലാണ്. 
രോഗം സ്ഥിരീകരിച്ചവർ
മാനന്തവാടി 64, ബത്തേരി 61, മേപ്പാടി 57, കൽപ്പറ്റ, മീനങ്ങാടി 45 വീതം, നെന്മേനി 41, പനമരം, വെള്ളമുണ്ട 33 വീതം, എടവക 28, തവിഞ്ഞാൽ 25, നൂൽപ്പുഴ 24, പുൽപ്പള്ളി 23, കോട്ടത്തറ 22, മുട്ടിൽ 21, പടിഞ്ഞാറത്തറ, കണിയാമ്പറ്റ 20 വീതം, പൊഴുതന, തരിയോട്, തിരുനെല്ലി 16 വീതം, പൂതാടി 15, തൊണ്ടർനാട് 13, അമ്പലവയൽ, വൈത്തിരി, മുള്ളൻകൊല്ലി 12 വീതം, മൂപ്പൈനാട്, വെങ്ങപ്പള്ളി 7 പേർ വീതവുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
കർണാടകയിൽ നിന്ന് വന്ന ആറുപേർ, ഡൽഹിയിൽ നിന്ന് വന്ന രണ്ടു പേർ, ആന്ധ്രപ്രദേശ്, ബിഹാർ, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോരുത്തരുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായത്.
 
463 പേർക്ക് രോഗമുക്തി
വെങ്ങപ്പള്ളി 12, കൽപ്പറ്റ 11, തിരുനെല്ലി 10, മേപ്പാടി, തവിഞ്ഞാൽ 9 വീതം, മാനന്തവാടി 6, പുൽപ്പള്ളി 5, അമ്പലവയൽ, മീനങ്ങാടി, കണിയാമ്പറ്റ, തൊണ്ടർനാട്, വെള്ളമുണ്ട നാലു വീതം, നെന്മേനി, പനമരം, പൂതാടി, പൊഴുതന, ബത്തേരി മൂന്നു വീതം, മുട്ടിൽ 2, കോട്ടത്തറ, മുള്ളൻകൊല്ലി, എടവക, മൂപ്പൈനാട്, തരിയോട് സ്വദേശികളായ ഓരോരുത്തരും, കർണാടക, മലപ്പുറം സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 357 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.
 
2291 പേർ പുതുതായി 
നിരീക്ഷണത്തിൽ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ബുധനാഴ്‌ച പുതുതായി നിരീക്ഷണത്തിലായത് 2291 പേരാണ്. 2661 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 35,194 പേരാണ്‌. പുതുതായി 182 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ബുധനാഴ്‌ച  2578 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതുവരെ പരിശോധനക്കയച്ച 4,09,810 സാമ്പിളുകളിൽ 3,92,178 പേരുടെ ഫലം ലഭിച്ചു. ഇതിൽ  3,42,162 നെഗറ്റീവും 50,016 പോസിറ്റീവുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top