16 September Monday
കോളറ

പ്രതിരോധ പ്രവർത്തനങ്ങൾക്ക‌് കൂടുതൽ ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Monday May 13, 2019

 

 
കൽപ്പറ്റ
കോളറ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി മൂപ്പൈനാട‌്  പ്രാഥമീകാരോഗ്യകേന്ദ്രത്തിൽ കൂടുതൽ ജീവനക്കാരെ നിയമിച്ചു.  ഒരുഹെൽത്ത് സൂപ്പർവൈസർ, ഒരുഹെൽത്ത് ഇൻസ്പെക്ടർ, നാല് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരെയാണ‌് ഒരാഴ‌്ച്ചത്തേക്ക‌്  ഇവിടെ നിയമിച്ചത‌്. തിങ്കളാഴ്ച ഇവർ ചുമതലയേൽക്കും. കോളറ റിപ്പോർട്ട‌് ചെയ‌്ത എച്ച‌്എംഎല്ലിന്റെ നെടുങ്കരണ ഡിവിഷനിലുൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടൽ ശക്തമാക്കും.  
ഞായറാഴ്ചയും  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത‌് ബോധവൽണ പ്രവർത്തനം നടത്തി. നോട്ടീസും ഒആർഎസ് പാക്കറ്റുകളും വിതരണം ചെയ്തു.  കിണറുകളും  കുടിവെള്ള ടാങ്കുകളും സൂപ്പർ ക്ലോറിനേറ്റ് ചെയ്തു.
മൂപ്പൈനാട്  പഞ്ചായത്തിൽ തിങ്കളാഴ്ച രാവിലെ പത്തിന‌് യോഗംചേരും.  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത‌് അധികൃതർ,  രാഷ്ട്രീയ പാർടി പ്രവർത്തകർ,  - യുവജന സംഘടനാപ്രതിനിധികൾ തുടങ്ങിയവർ  പങ്കെടുക്കും. കാലവർഷം ഉടൻ എത്താൻ സാധ്യതയുള്ളതിനാൽ ശുചീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കാനാണ‌് തീരുമാനം.
അതിനിടെ കോളറ ലക്ഷണങ്ങളോടെ ഒരാൾകൂടി ചികിത്സ തേടി. കോളറ ബാധിതരായ അസം തൊഴിലാളികളുടെ കാര്യങ്ങളിൽ നോക്കിയിരുന്ന ഹാരിസൺ എസ്റ്റേറ്റ് ജീവനക്കാരനാണ‌് വയറിളക്കം പിടിപെട്ടത‌്. ഇയാൾ മേപ്പാടി വിംസ‌് ഹോസ‌്പിറ്റലിൽ ചികിത്സയിലാണ‌്.
പ്രധാന വാർത്തകൾ
 Top