16 May Monday

ഭിന്നശേഷി കുട്ടികള്‍ക്കായി സൗജന്യ
റീഹാബിലിറ്റേഷന്‍ ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022
കൽപ്പറ്റ
ഭിന്നശേഷി കുട്ടികൾക്കായി  16ന്‌ സൗ ജന്യ റീഹാബിലിറ്റേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഷീൻ ഇന്റർനാഷണലിന്റെ ആതുര സേവന വിഭാഗമായ ഷീൻ കെയർ പ്ലസ്സിന്റെ നേതൃത്വത്തിൽ റീഹാബിലിറ്റേഷൻ കൂട്ടായ്മയായ ഹെലിക്‌സ് ഫൗണ്ടേഷൻ, കോഴിക്കോട് പാരറ്റ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ, കോഴിക്കോട് മേയ്‌ത്ര ഹോസ്പിറ്റൽ, നഹ്‌ല ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ്  മുട്ടിൽ ഡബ്ല്യുഎംഒ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
   അപസ്മാരം, ഓട്ടിസം,  സെറിബ്രൽ പാൾസി, ഡൗൺ സിൻഡ്രോം  തുടങ്ങി ശാരീരിക മാനസിക പഠന വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ശാസ്ത്രീയവും നൂതനവുമായ ചികിത്സകളും പരിഹാര മാർഗങ്ങളും നൽകുന്നതിനും സർക്കാർ–-സർക്കാരേതര സ്‌കോളർഷിപ്പുകൾ പരിചയപ്പെടുത്തുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും രക്ഷിതാക്കൾക്ക് മാർഗ നിർദേശങ്ങൾ നൽകുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് മേയ്‌ത്ര ഹോസ്പിറ്റൽ ന്യൂറോളജി വിഭാഗം തലവൻ ഡോ.സച്ചിൻ സുരേഷ് ബാബു ക്യാമ്പിന് നേതൃത്വം നൽകും.
    വളർച്ച വെല്ലുവിളികൾ കണ്ടെത്താനുള്ള രീതികൾ, പഠന വെല്ലുവിളികൾക്കുള്ള പരിഹാരം, ഫിസിയോ തെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, സ്‌പെഷ്യൽ എജുക്കേഷൻ കൗൺസലിങ്‌  തുടങ്ങിയ സേവനങ്ങളും ക്യാമ്പിൽ ലഭ്യമാക്കും. ക്യാമ്പിൽ പങ്കെടുക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമായി 9048926778, 8431515870 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. വാർത്താസമ്മേളനത്തിൽ ഷീൻ ഇന്റർനാഷ്ണൽ മാനേജിങ്‌ ഡയറക്ടർ കെ ഇ മുഹമ്മദ് റാഫി, എക്‌സിക്യൂട്ടീവ് ഡയറക്ടർ വി പി സൂഫിയാൻ, മേയ്‌ത്ര മാർക്കറ്റിങ്‌  മാനേജർ വി ആർ രിഖിൽനാഥ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top