25 September Friday
കാലവർഷം

തകർന്നത്‌ 1209 വീടുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020
കൽപ്പറ്റ
 ജില്ലയിൽ കാലവർഷത്തിൽ തകർന്ന വീടുകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം 1209 വീടുകളാണ് ശക്തമായ കാറ്റിലും മഴയിലും വെള്ളപ്പൊക്കത്തിലും തകർന്നത്. 42 വീടുകൾ പൂർണമായും 1167 വീടുകൾ ഭാഗികമായും തകർന്നു.
വൈത്തിരി താലൂക്കിൽ മാത്രം 39 വീടുകൾ പൂർണമായും 1009 വീടുകൾ ഭാഗികമായും നശിച്ചു. ഏറ്റവും കൂടുതൽ വീടുകൾ തകർന്നത് ഇവിടെയാണ്. ബത്തേരി താലൂക്കിൽ ഒരു വീടും മാനന്തവാടിയിൽ രണ്ടു വീടുകളുമാണ് പൂർണമായി തകർന്നത്. ബത്തേരിയിൽ 35 ഉം മാനന്തവാടിയിൽ 123 ഉം വീടുകൾക്ക്‌ ഭാഗിക നാശം സംഭവിച്ചു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top