15 October Tuesday

ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക‌് തടയാൻ ഫുട‌്ബോളുമായി മേപ്പാടി

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

പ്രൊമോട്ടർമാർക്കും കോച്ചുമാർക്കുമുള്ള പ്രീമിയർ സ‌്കിൽസ‌് പരിശീലനത്തിൽ പങ്കെടുക്കുന്നവർ

കൽപ്പറ്റ
സ്കൂളുകളിൽ ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ  ഫുട്ബോൾ  മത്സരവുമായി മേപ്പാടി പഞ്ചായത്ത്. പഠനവും കായിക പരിശീലനവും ഒരുപോലെ കൊണ്ടുപോയി കുട്ടികളെ സ‌്കൂളിലേക്ക‌് ആകർഷിക്കുന്നതാണ‌് പദ്ധതി. ഇതിന്റെ ഭാഗമായി    പ്രൊമോട്ടർമാർക്കും കോച്ചുമാർക്കുമുള്ള പരിശീലനം   ‘പ്രീമിയർ സ‌്കിൽസ‌്’   ആരംഭിച്ചതായി പഞ്ചായത്ത‌് പ്രസിഡന്റ‌് കെ കെ സഹദ‌്, ജില്ലാ  സ‌്പോർട‌്സ‌് കൗൺസിൽ പ്രസിഡന്റ‌് എം മധു, പരിശീലകൻ ഷെഫീഖ‌് ഹസ്സൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പഠനത്തോടൊപ്പം ഫുട‌്ബോളും പരിശീലിപ്പിച്ച‌്  ആദിവാസി മേഖലകളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക‌് തടയും. മുൻ വർഷങ്ങളിലെ  അനുഭവങ്ങളുടെ പശ‌്ചാത്തലത്തിലാണ‌് ബ്രിട്ടീഷ‌് കൗൺസിലിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത‌്. ആദിവാസി കുട്ടികളെ സ്ഥിരമായി സ‌്കൂളുകളിൽ എത്തിക്കുന്നരിനോടൊപ്പം അവരെ ഫുടബോൾ  രംഗത്ത‌് വളർത്തിയെടുക്കുകയും ലക്ഷ്യമാണ‌്.
‘പ്രീമിയർ സ്കിൽസിൽ’  പരിശീലനം നേടുന്നവർ പിന്നീട കുട്ടികൾക്ക‌് പരിശലനം നൽകും. ഷെഫീക്ക് ഹസ്സൻ,  സി എം  ദീപക് എന്നിവരുടെ നേതൃത്വത്തിലാണ‌്  പ്രമോട്ടർമാർക്കും കോച്ചുമാർക്കും   പരിശീലനം നൽകുന്നത‌്. കുട്ടികൾക്ക‌് പരിശീലനം നൽകിയശേഷം പ്രീമിയർ ലീഗ‌്തലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കും.
ഫുട‌്ബോളൾ പരിപോഷിപ്പിക്കാൻ ബ്രിട്ടണിൽ പ്രവർത്തിക്കുന്ന  ബ്രിട്ടീഷ് കൗൺസിലും  ഇംഗ്ലീഷ് പ്രീമിയർ ലീഗും  ആഗോള തലത്തിൽ   നടത്തുന്ന  പരിശീലകർക്കുള്ള കോഴ്സാണ് പ്രീമിയർ സ്ക്കിൽസ്.  29 ഓളം രാജ്യങ്ങളിൽ  പദ്ധതി നടപ്പാക്കുന്നുണ്ട‌്.   ഇന്ത്യയിൽ ഇന്ത്യൻ സൂപ്പർ ലീഗ്, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ  എന്നിവരുമായി  സഹകരിച്ചും പരിശീലകർക്ക്  പരിശീലനം നൽകുന്നുണ്ട്. 
 കഴിഞ്ഞ സാമ്പത്തിക വർഷം മേപ്പാടി പഞ്ചായത്തിൽ  നാല്  വാർഡുകൾ ചേരുന്നിടത്ത്  ഒരു പരിശീലന സെന്റർ നടത്തിയിരുന്നു.  എട്ട‌് പുരുഷ കോച്ചുമാരും രണ്ട്  വനിത കോച്ചുമാരും  പരിശീലനത്തിന‌് നേതൃത്വം നൽകി. പഞ്ചായത്തിന‌് കീഴിൽ 475 ആൺകുട്ടികളും 105 പെൺകുട്ടികും  വിവിധ വിഭാഗങ്ങളിൽ പരിശീലനം  നേടുന്നതായും അധികൃതർ പറഞ്ഞു.  പഞ്ചായത്തിലെ കായിക താരങ്ങൾക്കുള്ള ജേഴ‌്സി എം മധു പ്രകാശനം ചെയ‌്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top