27 June Thursday

പ്രളയത്തിൽ വീട‌് നഷ്ടപ്പെട്ടയാൾക്ക‌് വിമുക്ത ഭടന്മാരുടെ സ‌്നേഹവീട‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

 

കൽപ്പറ്റ
പ്രളയത്തിൽ വീട‌് തകർന്ന കുടുംബത്തിന‌് വിമുക്ത ഭടന്മാർ നിർമിച്ച സ‌്നേഹ വീട‌് കൈമാറി. കേരള സ‌്റ്റേറ്റ‌് എക‌്സ‌് സർവീസ‌്  ലീഗ‌്  ജില്ലാ കമ്മിറ്റി കഴിഞ്ഞ മഴക്കെടുതിയിൽ വീട‌് നഷ്ടപ്പെട്ട കണിയാമ്പറ്റ മില്ലുമുക്കിലെ എടപ്പാള ഫിറോസ‌്ഖാന‌ാണ‌്  വീട‌് നിർമിച്ചുനൽകിയത‌്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ‌് ബ്രിഗേഡിയർ ജി ആനന്ദക്കുട്ടൻ താക്കോൽദാനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ‌് കെ എം അബ്രഹാം അധ്യക്ഷനായി. വി അബ്ദുള്ള, വി എ തൊമ്മൻ, ജോയ‌് ജേക്കബ‌്, സുലോചന രാമകൃഷ‌്ണൻ, പി വി വർക്കി, പി മധുസൂതനൻ, ദേവദാസൻ, കെ കെ ജോൺ, അഡ്വ. പി ജെ ജോർജ‌്, ജോളി, കെ ജെ ജോൺ, കാപ്പിൽ വർഗീസ‌്, പത്മനാഭൻ നമ്പ്യാർ, ബാലൻ നായർ, വി ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top