25 August Sunday

കടുവയുടെ ആക്രമണത്തിൽ പോത്ത‌് ചത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019
ബത്തേരി
നായ‌്ക്കട്ടിയിൽ കർഷകന്റെ മേയാൻ വിട്ട പോത്ത‌ുകളെ ആക്രമിച്ച കടുവ ഒരു പോത്തിനെ കൊല്ലുകയും മറ്റൊന്നിനെ ഗുരുതരമായി പരിക്കേൽക്കുകയും ചെയ‌്തു. പാമ്പൻകൊല്ലി രാജന്റെ വീടിന‌് സമീപത്തെ വയലിൽ മേയാൻവിട്ട പോത്തുകളെയാണ‌് ചെവ്വാഴ‌്ച പകൽ രണ്ടരക്ക‌് സമീപത്തെ വനത്തിൽനിന്നെത്തിയ കടുവ ആക്രമിച്ചത‌്. സംഭവത്തിൽ ഒരു പോത്ത‌് തൽക്ഷണം ചത്തു. ഇതിനെ കെട്ടിയിട്ടതായിരുന്നു. പരിക്കേറ്റ പോത്തിന്റെ നിലയും ഗുരുതരമാണ‌്.വനം വകുപ്പ‌് അധികൃതർ പരിശോധന നടത്തി.
പ്രധാന വാർത്തകൾ
 Top