27 May Monday

ബജറ്റ‌ിലുള്ളത‌് സൂക്ഷ‌്മതയോടെയുള്ള ആസൂത്രണ പദ്ധതികൾ: സെമിനാർ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019
കൽപ്പറ്റ
വാഗ്ദാനങ്ങളും വ്യാമോഹങ്ങളും സംഭാവനചെയ്യുന്ന കേന്ദ്രബജറ്റിൽനിന്നും വ്യത്യസ്തമായി നവകേരളം സൃഷ്ടിക്കാൻ സൂക്ഷമതയോടെയുള്ള ആസൂത്രണ പദ്ധതികളാണ്  സംസ്ഥാനബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന്   കൽപ്പറ്റയിൽ നടന്ന 'കേന്ദ്ര–സംസ്ഥാന ബജറ്റുകൾ പ്രചരണവും യാർഥാർഥ്യവും' സെമിനാർ അഭിപ്രായപ്പെട്ടു. ടി എസ് പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. പ്രളായനന്തര പുനർനിർമാണത്തിനാണ് ബജറ്റ് ഊന്നൽ നൽകിയത്. എന്നാൽ അടിസ്ഥാനവികസനം, ജനക്ഷേമം, വൻകിട പദ്ധതികൾ,  സ്ത്രീ ശാക്തീകരണം, പിന്നോക്കവികസനം, സമാധനപരമായ സാമൂഹ്യ അന്തരീക്ഷം, പരിസ്ഥിതി എന്നിവക്കെല്ലാം പ്രധാന്യം നൽകാൻ ബജറ്റിൽ സാധച്ചിട്ടുണ്ട്. വിവിധ പദ്ധതികൾക്കായുള്ള അടങ്കൽതുക മുൻവർഷം 32,000 കോടി രൂപയായിരുന്നെങ്കിൽ ഈ ബജറ്റിൽ ഇത് 39,000 കോടി രൂപയായി വർധിപ്പിച്ചു. പട്ടികജാതി പട്ടികവർഗ വിഭാഗത്തിന്പാ ജനസംഖ്യാനുപാതികമായി ഫണ്ട്  വകയിരുത്തുന്ന ഏക സംസ്ഥാനം കേരളമാണ്. ബജറ്റിൽ മുന്തിയ പരിഗണനയാണ് വയനാടിന് ലഭിച്ചതെന്നും സെമിനാർ അഭിപ്രായപ്പൈട്ടു. കർഷകർ, ആദിവാസികൾ, ചെറുകിടകച്ചവടക്കാർ, തോട്ടം തൊഴിലാളികൾ എന്നിവരുടെയെല്ലാം പ്രശ്നങ്ങൾ ബജറ്റിൽ മികച്ചരീതിയിലാണ് പരിഗണിക്കപ്പെട്ടത്. 
ബജററില്‍ മാനുഷികമുഖവും ദുര്‍ബലവിഭാഗങ്ങളോടുള്ള കാരുണ്യവുമാണ് തെളിയുന്നതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.  രൂക്ഷമായ കാര്‍ഷികപ്രതിസന്ധി ഗൗരവമായി പരിഗണിച്ചു. വയനാടന്‍ പാക്കേജ് നടപ്പാക്കുന്നതും  വയനാടന്‍  കാപ്പി ബ്രാന്‍ഡ് ചെയ്യുന്നതും കാര്‍ബണ്‍നൂട്രല്‍ പദ്ധതിയുമെല്ലാം ജില്ലയെുടെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിക്കാനാവും. കിന്‍ഫ്രഫുഡ്പാര്‍ക്ക് ഒരുവര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാവുമെന്നും  ഇതോടെ കാപ്പി സംസ്ക്കരണം ഇവിടെ  നടക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ബണ്‍നൂട്രല്‍ കുന്നില്‍ മുകളില്‍ വിളയുന്ന കാപ്പി എന്ന സവിശേഷതയാണ് വയനാടന്‍ കാപ്പിക്ക് ലഭിക്കുക. കാര്‍ഷികാദായ നികുതിയും തോട്ടം നികുതിയും ഒഴിവാക്കിയതും ജില്ലക്ക് ഏറെ പ്രയേജനമാവും. 
അടിസ്ഥാന സൗകര്യവികസനത്തില്‍ ചരിത്രത്തിലില്ലാത്ത പ്രാധാന്യമാണ് ജില്ലക്ക് ലഭിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പറഞ്ഞു. 
ജില്ലയുടെ അടിസ്ഥാനപരമായ വരുമാനവര്‍ധനവിനുള്ള ബോധപൂര്‍വമായ ഇടപെടലുകളാണ് ഉണ്ടായത്. വയനാടന്‍ കാപ്പി അന്താരാഷ‌്ട്ര വിപണിയിലെത്തിക്കുന്ന വന്‍ സംരഭമാണ് ബജറ്റ് വിഭാവനം ചെയ്യുന്നതെന്നുമ അദ്ദേഹം പറഞ്ഞു. സി എസ് ശ്രീജിത് സംസാരിച്ചു. പി എ മുഹമ്മദ്,  സി കെ ശശീന്ദ്രന്‍ എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി വി സഹദേവന്‍, വി വി ബേബി, പി കെ സുരേഷ്, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top