18 February Monday

ഉപതെരഞ്ഞെടുപ്പ‌്: എൽഡിഎഫ‌് പ്രചാരണം സജീവം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019
ബത്തേരി
വ്യാഴാഴ‌്ച ഉപതെരഞ്ഞെടുപ്പ‌് നടക്കുന്ന നെന്മേനി പഞ്ചായത്ത‌് 15--ാം വാർഡായ മംഗലത്ത‌് എൽഡിഎഫ‌് പ്രചാരണം സജീവം. എൽഡിഎഫിന‌് വേണ്ടി സ‌്റ്റാറ്റിറ്റിക‌്സ‌് ഡിപ്പാർട്ടുമെന്റിൽനിന്നും വിരമിച്ച എം പുഷ‌്പവല്ലിയാണ‌് സ്ഥാനാർഥിയായി മത്സരിക്കുന്നത‌്. മികച്ച പൊതു പ്രവർത്തക കൂടിയായ പുഷ‌്പവല്ലിയുടെ വിജയത്തിന‌് പ്രവർത്തകർ സ‌്ക്വാഡുകളായാണ‌് സ്ഥാനാർഥിക്കൊപ്പം വീടുകൾ കയറി വോട്ടഭ്യർഥിക്കുന്നത‌്. എൽഡിഎഫ‌് ഭരണത്തിൽ പഞ്ചായത്തിലും മംഗലം വാർഡിലും നടപ്പാക്കിയ വികസന നേട്ടങ്ങൾ വോട്ടർമാരിൽ എത്തിക്കുന്നതിന‌ാണ‌് സ‌്ക്വാഡ‌് പ്രവർത്തനങ്ങളിൽ പ്രവർത്തകർ മൂൻതൂക്കം നൽകുന്നത‌്.  ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ചൊവ്വാഴ‌്ച വൈകീട്ട‌് അഞ്ചിന‌് സമാപിക്കും. വ്യാഴാഴ‌്ച രാവിലെ ഏഴ‌് മുതൽ വൈകീട്ട‌് അഞ്ച‌് വരെ ചുള്ളിയോട‌് ഗവ. എൽപി സ‌്കൂളിലാണ‌് രണ്ട‌് ബൂത്തുകളിലായി വോട്ടെടുപ്പ‌് നടക്കുക. ആകെ 1564 വോട്ടർമാരാണുള്ളത‌്. 15ന‌് രാവിലെ 10ന‌്  കോളിയാടിയിലെ പഞ്ചായത്ത‌് ഓഫീസിൽ വോട്ടെണ്ണലും തുടർന്ന‌് ഫലപ്രഖ്യാപനവും നടക്കും.
 

 

പ്രധാന വാർത്തകൾ
 Top