22 March Friday

കൽപ്പറ്റയിൽ 26ന‌് വയനാട‌് പ്രസ‌് ക്ലബ‌് കലാസന്ധ്യ

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019
കൽപ്പറ്റ
വയനാട‌് പ്രസ‌് ക്ലബ‌ിന്റെ വിവിധ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട‌് സമാഹരണത്തിന്റെ ഭാഗമായി  ജനുവരി 26ന‌്  കൽപ്പറ്റയിൽ മെഗാ സ‌്റ്റേജ‌് ഷോ  സംഘടിപ്പിക്കുമെന്ന‌്  പ്രസിഡന്റ‌്  പ്രദീപ‌് മാനന്തവാടിയും സെക്രട്ടറി പി ഒ ഷീജയും വാർത്തസമ്മേളനത്തിൽ അറിയിച്ചു.  കൽപ്പറ്റ പുളിയാർമല  കൃഷ‌്ണ ഗൗഡർ ഹാളിൽ  വൈകിട്ട‌് ആറിനാണ‌് പരിപാടി.  കലാസന്ധ്യയിൽ സിനിമതാരം ജഗദീഷ‌്, സിനിമ പിന്നണി ഗായിക കീർത്തന ശബരീഷ‌്, കലാമണ്ഡലം ജോഷ്വ തുടങ്ങിയ  കലാതാരങ്ങൾ  വിവിധ പരിപാടികൾ അവതരിപ്പിക്കും.  ഗാനമേള, മിമിക‌്സ‌്, നൃത്തങ്ങൾ തുടങ്ങിയവ കോർത്തിണക്കിയാണ‌് മെഗാ ഷോ.  
വാർത്തകൾ  പൊതുസമൂഹത്തെ അറിയിക്കുന്നതോടൊപ്പം സാമൂഹിക ഉത്തരവാദിത്വങ്ങളും പത്രപ്രവർത്തകർ ഏറ്റെടുക്കുന്നുണ്ട‌്.   ജനകീയ, വികസന പ്രശ‌്നങ്ങളിലും നിരന്തരം ഇടപെടുന്നു.  പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പ്രസ‌്ക്ലബ‌് മുഖ്യപങ്ക‌് വഹിച്ചു. പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ‌്  കലാസന്ധ്യ സംഘടിപ്പിക്കുന്നത‌്. പ്രവേശനം ടിക്കറ്റ‌്മൂലമാണ‌്.  2000, 1500,  750 രൂപയാണ‌് ടിക്കറ്റ‌് നിരക്ക‌്.   രണ്ടായിരം രൂപയുടെ  ടിക്കറ്റിൽ നാല‌ുപേർക്കും 1500ന്റെ ടിക്കറ്റിൽ മൂന്ന‌് പേർക്കും 750 രൂപയുടെ ടിക്കറ്റിൽ ഒരാൾക്കുമാണ‌് പ്രവേശനം.   ടിക്കറ്റുകൾക്ക‌്  9447 538380,  9447204774 ഈ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു. ജോയിന്റ‌്   സെക്രട്ടറി അനിൽ എം ബഷീർ, എ എസ്‌ ഗിരിഷ‌് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
 Top