22 March Friday

കെഎസ‌്ടിഎ ജില്ലാ സമ്മേളനം ഇന്നും നാളെയും

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

 അമ്പലവയൽ

കെഎസ‌്ടിഎ ജില്ലാസമ്മേളനത്തിന‌് ശനിയാഴ‌്ച തുടക്കം. രാവിലെ 10ന‌് അമിയ ദാസ‌് നഗറിൽ(അമ്പലവയൽ ജിവിഎച്ച‌്എസ‌്എസ‌്)  ജില്ലാ പ്രസിഡന്റ‌് പി ജെ  സെബാസ‌്റ്റ്യൻ പതാക ഉയർത്തും.  ഡിവൈഎഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് അഡ്വ. പി എ മുഹമ്മദ‌് റിയാസ‌് സമ്മേളനം ഉദ‌്ഘാടനം ചെയ്യും.  ഗുരുകാരുണ്യ എൻഡോവ‌്മെന്റ‌്   ഒ ആർ കേളു എംഎൽഎ വിതരണംചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി കെ സി ഹരികൃഷ‌്ണൻ, സെക്രട്ടറി ബി സുരേഷ‌്, സിഐടിയു ജില്ലാ സെക്രട്ടറി കെ വി മോഹനൻ എന്നിവർ സംസാരിക്കും.   ജില്ലാ സെക്രട്ടറി പി ജെ ബിനേഷ‌് റിപ്പോർട്ടും പി വി ജെയിംസ‌് വരവ‌്ചെലവ‌് കണക്ക‌ും  ടി വി പീറ്റർ സംഘടനാ റിപ്പോർട്ട‌ും  അവതരിപ്പിക്കും. 3050 അംഗങ്ങളെ പ്രതിനിധീകരിച്ച‌് 250 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
പകൽ മൂന്നിന‌് നവോത്ഥാന സദസ‌് ഡോ. പി ജെ വിൻസന്റ‌് ഉദ‌്ഘാടനം ചെയ്യും. 4.30ന‌് അമ്പലവയൽ ടൗണിൽ പ്രകടനവും അഭിമന്യു നഗറിൽ പൊതുസമ്മേളനവും. പൊതുസമ്മേളനം സി കെ ശശീന്ദ്രൻ എംഎൽഎ ഉദ‌്ഘാടനം ചെയ്യും.  പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ  ഗോത്രബന്ധു അധ്യാപകരിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് സമാഹരിച്ച ഒരു ലക്ഷം രൂപ ചടങ്ങിൽ കൈമാറും.
 13ന‌് രാവിലെ  10.30ന‌് സൗഹൃദ സമ്മേളനം പി ഗഗാറിൻ ഉദ‌്ഘാടനം ചെയ്യും. ഭാരവാഹി തെരഞ്ഞടുപ്പോടെ സമ്മേളനം സമാപിക്കും.
പ്രധാന വാർത്തകൾ
 Top