19 March Tuesday

വടക്കനാട‌് -വള്ളുവാടി മേഖലകളിലെ കാട്ടാന ശല്യത്തിന‌് ശാശ്വത പരിഹാരം കാണണം

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019
ബത്തേരി
വടക്കനാട‌് -വള്ളുവാടി മേഖലകളിൽ അനുഭവപ്പെടുന്ന രൂക്ഷമായ കാട്ടാന ശല്യത്തിന‌് ശാശ്വത പരിഹാരം കാണണമെന്ന‌് വള്ളുവാടിവടക്കനാട‌് കർഷകസംരക്ഷണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നൂൽ്പ്പുഴ പഞ്ചായത്തിലെ ഒന്ന‌് മുതൽ മൂന്ന‌് വരെ വാർഡുകളിലാണ‌് വടക്കനാട‌്, വള്ളുവാടി ഗ്രാമങ്ങൾ ഉള്ളത‌്. മയക്കുവെടിവച്ച‌് പിടികൂടാൻ സർക്കാർ ഉത്തരവിട്ട വടക്കനാട‌് കൊമ്പൻ ഉൾപ്പെടെ മൂന്ന‌് അപകടകാരികളായ കാട്ടാനകളാണ‌് പ്രദേശത്ത‌് അടുത്തകാലത്തായി കൃഷിനാശം വരുത്തി ഭീതിവിതയ‌്ക്കുന്നത‌്. വടക്കനാട‌് കൊമ്പനെ പിടികൂടുന്നതിന‌് നൽകിയ ഉത്തരവ‌് നടപ്പാക്കുന്നതിൽ വനംവകുപ്പ‌് അധികൃതർ കാട്ടുന്ന അനാസ്ഥ അവസാനിപ്പിക്കുകയും വള്ളുവാടി മേഖലയിൽ കർഷകർക്ക‌് ശല്യമായി മാറിയ ആനകളെ ഉൾക്കാട്ടിലേക്ക‌് തുരത്തുകയും വേണം. വടക്കനാട‌് ﹣-വള്ളുവാടി മേഖലയിലെ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന‌് സംസ്ഥാന സർക്കാർ തികച്ചും അനുഭാവപൂർണമായ സമീപനമാണ‌് കൈക്കൊള്ളുന്നത‌്. പരിസ്ഥിതിക്ക‌് കോട്ടം തട്ടാത്ത നിലയിൽ 4.4 കി.മീറ്റർ ദൂരത്ത‌് മാങ്കുളം മോഡൽ കാഷ‌്കാർ റോപ‌് ഫൻസിങ‌് അനുവദിച്ചിട്ടുണ്ട‌്. ഇതോടൊപ്പം മുത്തങ്ങ റെയിഞ്ചിലെ തോട്ടാമൂലയിലും ഇത്രയും ദൂരപരിധിയിൽ കാഷ‌്കാർ റോപ‌്ഫെൻസിങ‌് അനുവദിച്ചു. വടക്കനാട‌് -വള്ളുവാടി മേഖലകളിലെ ശല്യക്കാരായ ആനകളെ തുരത്തുന്നതിന‌് കുങ്കിയാനകളെ പ്രദേശത്ത‌് അടിയന്തിരമായി എത്തിക്കണം. ആദിവാസി വാച്ചർമാരുടെ സേവനം ഇല്ലാത്തതാണ‌് അടുത്തകാലത്ത‌് വന്യമൃഗ ശല്യം വർധിക്കുന്നതിന‌് പ്രധാന കാരണം. നിലവിലുണ്ടായിരുന്ന വാച്ചർമാരെ സാമ്പത്തിക പ്രതിസന്ധിയുടെ പേര‌് പറഞ്ഞ‌് പിരിച്ചുവിടുകയായിരുന്നു. എം പി ഫണ്ടിൽ അനുവദിച്ച 10 ലക്ഷം ഗ്രാമപാതകളിൽ ഗെയ‌്റ്റ‌് സ്ഥാപിച്ച‌് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിന‌് കാരണമാകും എന്നതിനാൽ വനംവകുപ്പ‌് നീക്കത്തിൽ നിന്നും പിന്തിരിയണം. പകരം വന്യമൃഗശല്യം തടയുന്നതിനുള്ള പദ്ധതികൾക്ക‌് ഫണ്ട‌് വിനിയോഗിക്കണം. വന്യമൃഗ ശല്യം നിമിത്തം പൊറുതിമുട്ടിയ കർഷകർക്ക‌് അർഹമായ നഷ്ടപരിഹാരം നൽകുകയും അവരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളുകയും വേണം. ഇത‌് സംബ്ന്ധിച്ച‌് ബന്ധപ്പെട്ട വകുപ്പ‌് മന്ത്രിമാർക്ക‌് കർഷകസംരക്ഷണ സമിതി നിവേദനം നൽകും. കർഷക സംരക്ഷണസമിതിയും സിപിഐ എമ്മും നടത്തിയ വൈൽഡ‌് ലൈഫ‌് വാർഡൻ ഓഫീസ‌് ഉപരോധത്തെ തുടർന്ന‌് വടക്കനാട‌് കൊമ്പനെ 15 ദിവസത്തിനകം പിടികൂടാമെന്ന‌് എസിഎഫ‌് നൽകിയ ഉറപ്പ‌് ഉടൻ നടപ്പാക്കണം. കർഷകർക്ക‌് വനംവകുപ്പ‌് നൽകിയ ഉറപ്പുകൾ ഉടൻ പ്രാബല്യത്തിൽ കൊണ്ടുവന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന‌് സമിതി നേതൃത്വം നൽകും. ചെയർമാൻ ഫാ. വർഗീസ‌് മണ‌്ട്രത്ത‌്, ടി കെ ശ്രീജൻ, യോഹന്നാൻ വർഗീസ‌്, നിഖിൽ ജോർജ‌് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 
 
പ്രധാന വാർത്തകൾ
 Top