13 December Friday
സ്വാശ്രയ കോഴ്‌സിലെ തട്ടിപ്പ്‌

മേരിമാതാ കോളേജിലേക്ക്‌ എസ്‌എഫ്‌ഐ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019
മാനന്തവാടി
വിദ്യാർഥികളുടെ  വ്യക്തിസ്വാതന്ത്യത്തിന്‌ നേരെയുള്ള  മാനേജ്മെന്റിന്റെ കടന്ന് കയറ്റം അവസാനിപ്പിക്കണമെന്നും സ്വാശ്രയ കോഴ്‌സുകളുടെ നടത്തിപ്പിലുള്ള തട്ടിപ്പ്‌ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ മാനന്തവാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ മേരിമാതാ കോളേജിലേക്ക്‌ മാർച്ച്‌ നടത്തി. 
സ്വാശ്രയ കോഴ്‌സുകളുടെ നടത്തിപ്പിനാവശ്യമായ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് കോഴ്സുകൾ നടത്തുന്നത്. ഭീമമായ ഫീസുവാങ്ങുമ്പോഴും വിദ്യാർഥികൾക്കാവശ്യമായ അധ്യാപകരെപോലും നിയമിക്കുന്നില്ല. സർക്കാർ ശമ്പളം കൈപ്പറ്റുന്ന കോളേജിലെ എയ്ഡഡ്‌ അധ്യാപകരാണ് സെൽഫ് ഫിനാൻസിങ്ങ് കോഴ്സുകളുടെയും ക്ലാസുകൾ എടുക്കുന്നത്‌. ഇത്‌ നിയമവിരുദ്ധമാണ്‌.  നിയമം അനുശാസിക്കുന്ന സൗകര്യങ്ങളൊരുക്കി   ആവശ്യത്തിന് അധ്യാപകരെ നിയമിച്ച്‌  കോഴ്സുകൾ നടത്തിയില്ലെങ്കിൽ ശക്തമായ സമരം നടത്തും.  മാർച്ച്  ജില്ലാ സെക്രട്ടറി ജോബിസൺ ജയിംസ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സ്റ്റാലിൻ അധ്യക്ഷനായി. സെക്രട്ടറി ജോയൽ ജോസഫ്, വി ബി ഷിനാസ്, സൂരജ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top