20 September Friday

ഭിന്നശേഷിക്കാരുടെ ‘ഓണച്ചങ്ങാതി’

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019
ബത്തേരി
 കിടപ്പിലായ കുട്ടികളുടെ ഓണാഘോഷ പരിപാടി ‘ഓണച്ചങ്ങാതി’യുടെ ജില്ലാതല ഉദ്‌ഘാടനം കാരപ്പുഴ ഡാം സൈറ്റിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബി നസീമ ഉദ്ഘാടനം ചെയ്തു. മുട്ടിൽപഞ്ചായത്ത് പ്രസിഡന്റ്‌  പി ഭരതൻ അധ്യക്ഷനായി. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും പങ്കെടുത്തു.  ഓണക്കോടിയും ഓണക്കിറ്റുകളും വിതരണം ചെയ്‌തു. വാഴവറ്റ എയുപി സകൂളിലെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. പി ജെ ബിനേഷ് , ഹണി അലക്‌സാകണ്ടർ, പ്രമോദ്‌, ദേവസ്യ, എ പി അഹമ്മദ്, ഹസീന ഷാഹുൽ, എം ബി ഫൈസൽ,  കെ ആർ ഷാജൻ എന്നിവർ സംസാരിച്ചു. വൈത്തിരി ബിആർസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി വിദ്യാർഥികളുടെ ഓണാഘോഷം ‘ഓണച്ചങ്ങാതി’ പടിഞ്ഞാറത്തറ പഞ്ചായത്ത്‌ പ്രസിഡന്റ്‌  പി എം നൗഷാദ്‌ ഉദ്‌ഘാടനംചെയ്‌തു. കുറുമ്പാല സ്വദേശി  ഷേക്ക് ഉമ്മറിന്റെ വീട്ടിലായിരുന്നു ഓണാഘോഷം.    പഞ്ചായത്ത്‌  വൈസ്‌ പ്രസിഡന്റ്‌ നസീമ, സി ഇ  ഹാരിസ്,  ബുഷറ, ആയിഷ. കെ ഹാരിസ്, ബി ആർ സി ട്രയിനർ കെ ടി വിനോദൻ എന്നിവർ  സംസാരിച്ചു. 
 
പ്രധാന വാർത്തകൾ
 Top