24 September Thursday

കോവിഡ്‌ ടെസ്‌റ്റ്‌ ബത്തേരിയിൽ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

ബത്തേരിയിലെ ആർടിപിസിആർ ടെസ്റ്റ് ലാബ്

കൽപ്പറ്റ
ജില്ലയിൽ ആർടിപിസിആർ ടെസ്റ്റ് ലാബ് സജ്ജമായി. ബത്തേരി പബ്ലിക് ഹെൽത്ത് ലാബിലാണ് ടെസ്റ്റ് നടത്തുന്നതിനുളള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്‌. ലാബ് പ്രവർത്തനം ആരംഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം കലക്ടറേറ്റ് മിനി കോൺഫ്രൻസ് ഹാളിൽ തൊഴിൽ- എക്‌സൈസ്   മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിച്ചു. 
   കോഴിക്കോട് മെഡിക്കൽ കോളേജിനെയാണ് ആർടിപിസിആർ പരിശോധനക്കായി ഇതുവരെ ആശ്രയിച്ചിരുന്നത്. ജില്ലയിൽ തന്നെ ടെസ്റ്റ് നടത്തുന്നതോടെ പരിശോധന ഫലങ്ങളും വേഗത്തിൽ ലഭ്യമാകും. ഒരു ആർടിപിസിആർ പരിശോധന മെഷീൻ,  നാല് ട്രൂനാറ്റ് മെഷീൻ, ഒരു സി ബി നാറ്റ് മെഷീൻ എന്നിവയാണ്‌ ലാബിൽ പ്രവർത്തനസജ്ജമായിട്ടുള്ളത്‌.   എട്ട് സ്റ്റാഫുകളെയും ലാബിൽ നിയോഗിച്ചിട്ടുണ്ട്. ലാബ് പൂർണ്ണ സജ്ജമാകുന്നതോടെ ഒരു ദിവസം അഞ്ഞൂറു പരിശോധനകൾ വരെ നടത്താനാകും.
സി കെ ശശീന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി ആർ ഇളങ്കോ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക, എൻഎച്ച്എം പ്രോഗ്രാം മാനേജർ ഡോ ബി അഭിലാഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top