19 September Thursday

ദേശീയപാതയിൽ ഇനിയും ഗതാഗതം പുനഃസ്ഥാപിച്ചില്ല

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019
 ബത്തേരി
ദേശീയപാത 766ൽ ബത്തേരി - മൈസൂരു- ബംഗളൂരു റൂട്ടിൽ ശനിയാഴ്ചയും ഗതാഗതം മുടങ്ങി. പേമാരിയിൽ കല്ലൂർ പുഴയും നൂൽപ്പുഴയും കരകവിഞ്ഞൊഴുകി വനപ്രദേശവും റോഡും വെള്ളത്തിൽ മുങ്ങിയതോടെയാണ് വ്യാഴാഴ്ച പകൽ മൂന്ന് മുതൽ ഗതാഗതം പൂർണമായും നിലച്ചത്.നിലവിൽ ബത്തേരിയിൽ നിന്നും മുത്തങ്ങ വരയെയും ഗുണ്ടൽപേട്ടയിൽ നിന്നും സംസ്ഥാന അതിർത്തി വരയെയും മാത്രമാണ് വാഹനഗതാഗതമുള്ളത്.ശനിയാഴ്ച പകൽ മഴക്ക് ശക്തി കുറഞ്ഞതിനാൽ റോഡിലുള്ള വെള്ളത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട്. രാത്രിയും ഇതേ കാലാവസ്ഥ തുടർന്നാൽ ഗതാഗതം ഞായറാഴ്ച രാവിലെ മുതൽപൂർവ സ്ഥിതിയിലേക്ക് തിരിച്ചു കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയാണുള്ളത്. ബത്തേരി - പാട്ടവയൽ- ഗൂഡല്ലൂർ റോഡിൽ വെള്ളിയാഴ്ച പൂർണമായും മുടങ്ങിയ ഗതാഗതം ശനിയാഴ്ച പുനഃസ്ഥാപിക്കാനായി. മൈസൂരു- ബംഗളൂരു ഭാഗത്തേക്ക് അത്യാവശ്യമായി പോകേണ്ടിവരുന്ന യാത്രക്കാർ ശനിയാഴ്ച ഈ റൂട്ടാണ് ആശ്രയിച്ചത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top