14 August Friday
വയോജനക്ഷേമം

കോവിഡ്‌ കാല സമ്മർദം കുറയ്‌ക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020
കൽപ്പറ്റ
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ വയോജനങ്ങളുടെ ക്ഷേമത്തിനും മാനസിക സമ്മർദം കുറയ്ക്കുന്നതിനുമായി സമൂഹ്യക്ഷേമവകുപ്പ് ദാദ- ദാദി- നാന-നാനീ പദ്ധതി തുടങ്ങുന്നു. ‌  സീനിയർ സിറ്റിസൺ ഫോറം ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി. കുടുംബശ്രീ വഴി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഗ്രാന്റ് കെയർ പദ്ധതിയുമായി സംയോജിപ്പിച്ചാണ് നടപ്പാക്കുക.
65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പുറത്തിറങ്ങാൻ സാധിക്കാത്തതിനാൽ അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും വീടുകളിലെത്തി പരിശോധിക്കുന്നതിന്‌  വളണ്ടിയർമാരെ നിയമിക്കും. നെഹ്‌റു യുവ കേന്ദ്ര, റെഡ്‌ക്രോസ്സ് എന്നിവരാണ് സന്നദ്ധരായ വളണ്ടിയർമാരെ നൽകുന്നത്‌. ഇവർക്ക് പ്രത്യേക പരിശീലനവും ലഭ്യമാക്കും. വളണ്ടിയർമാർ ജില്ലാ അധികൃതർക്ക്‌ വിവരം നൽകും.  ചികിത്സ ആവശ്യമുള്ളവർക്ക്‌ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും.
വയോജനങ്ങൾക്കായി ഫേസ്ബുക്ക് പേജ് ആരംഭിച്ച് വിവിധ ബോധവൽക്കരണ വീഡിയോകളും, വയോജനങ്ങളുടെ ക്രിയാത്മകമായ പ്രവർത്തനങ്ങളും ഇതുവഴി പങ്കുവയ്‌ക്കും. വയോജനങ്ങളുടെ സംശയങ്ങളും, പ്രശ്‌നങ്ങളും, ആവശ്യങ്ങളും പേജിലൂടെ അറിയിക്കാം. പദ്ധതി ചർച്ച ചെയ്യാൻ അസി. കലക്ടർ ഡോ.ബൽപ്രീത് സിങിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ എം കെ മോഹനദാസ്, ജില്ലാ പ്ലാനിങ് ഓഫീസർ ഇൻചാർജ് സുഭദ്ര എസ് നായർ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top