19 October Saturday
അമ്പലവയൽ സർവീസ‌് സഹകരണ ബാങ്ക‌്

തോമാട്ടുചാൽ ശാഖ മന്ത്രി കടകംപള്ളി ഉദ‌്ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019
 
ബത്തേരി
അമ്പലവയൽ സർവീസ‌് സഹകരണ ബാങ്കിന്റെ ആദ്യശാഖ വെള്ളിയാഴ‌്ച സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ തോമാട്ടുചാലിൽ ഉദ‌്ഘാടനം ചെയ്യുമെന്ന‌് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1922ൽ ചീങ്ങവല്ലം കേന്ദ്രമായി കെ വി ഗോപാലൻ നായരുടെ നേതൃത്വത്തിൽ ആരംഭിച്ച ഐക്യനാണയ സംഘമാണ‌് 1964ൽ അമ്പലവയൽ സർവീസ‌് സഹകരണ ബാങ്കായി രജിസ‌്റ്റർ ചെയ‌്ത‌് പ്രവർത്തനം ആരംഭിച്ചത‌്. 1976ൽ സ്വന്തമായി നിർമിച്ച കെട്ടിടത്തിലേക്ക‌് മാറിയ ബാങ്കിൽ നിലവിൽ 8310 എ ക്ലാസ‌് അംഗങ്ങളും 13364 സി ക്ലാസ‌് അംഗങ്ങളുമുണ്ട‌്. 19 കോടി വായ‌്പ നൽകിയ ബാങ്കിന‌് 23 കോടിയുടെ നിക്ഷേപമുണ്ട‌്. പൂർണമായും കംപ്യൂട്ടർവൽക്കരണം നടത്തിയ ബാങ്കിൽ ആർടിയുഎസ‌്, എൻആർഎഫ‌്ടി, മൊബൈൽ ബാങ്കിങ‌് സംവിധാനങ്ങളുമുണ്ട‌്. കർഷകർക്ക‌് മൂന്ന‌് ലക്ഷം വരെ പലിശരഹിത വായ‌്പയും കുടുംബശ്രീ ഗ്രൂപ്പുകൾക്ക‌് ഒമ്പത‌് ശതമാനം പലിശനിരക്കിൽ 1o ലക്ഷം വരെ വായ‌്പയും വനിതകൾ്ക്ക‌് ഗൃഹോപകരണ വായ‌്പയും ഇരുചക്ര വാഹനം വാങ്ങുന്നതിനുള്ള വാ‌യ‌്പയും നൽകിവരുന്നു. നീതി മെഡിക്കൽ സ‌്റ്റോറും വളം ഡിപ്പോയും ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്നു. സംസ്ഥാന സർക്കാറിന്റെക്ഷേമ പെൻഷനുകളുടെ വിതരണം കാര്യക്ഷമമായി ബാങ്ക‌് നിർവഹിക്കുന്നു. ഇതിനകം 8.82 കോടിയുടെ പെൻഷൻ വിതരണം നടത്താനായി. ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ‌് തോമാട്ടുചാലിൽ ശാഖ ആരംഭിക്കുന്നത‌്. വെള്ളിയാഴ‌്ച പകൽ 12ന‌് ചേരുന്ന യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശാഖയുടെ ഉദ‌്ഘാടനം നിർവഹിക്കും. ഐ സി ബാലകൃഷ‌്ണൻ എംഎൽഎ അധ്യക്ഷനാവും. ബത്തേരി ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് ലതാ ശശി ആദ്യനിക്ഷേപവും അമ്പലവയൽ പഞ്ചായത്ത‌് പ്രസിഡന്റ‌് സീതാ വിജയൻ നിത്യനിധി നിക്ഷേപവും സ്വീകരിക്കും. വായ‌്പാ വിതരണത്തിന്റെ ഉദ‌്ഘാടനം ജില്ലാ പഞ്ചായത്തംഗം പി കെ അനിൽകുമാർ നിർവഹിക്കും. സ്വാഗതസംഘം ചെയർപേഴ‌്സൺ സീതാ വിജയൻ, ബാങ്ക‌് പ്രസിഡന്റ‌് വി വി രാജൻ, വൈസ‌് പ്രസിഡന്റ‌് അനിൽ പ്രമോദ‌്, സെക്രട്ടറി ആതിര കൃഷ‌്ണൻ, ഡയറക്ടർ സി പ്രേംദാസ‌് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top