19 June Saturday
- ഇന്ധനക്കൊള്ള

പടരുന്നു, പ്രതിഷേധ ജ്വാല

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

ഇന്ധന വിലവർധനക്കെതിരെ ഓട്ടോ–--ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ കൽപ്പറ്റയിൽ നടത്തിയ പ്രതിഷേധം ബത്തേരിയിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി പ്രതിഷേധം ഉദ്‌ഘാടനം ചെയ്യുന്നു

 
കൽപ്പറ്റ
 കേന്ദ്രസർക്കാരിന്റെ ഇന്ധനക്കൊള്ളക്കെതിരെ കത്തുന്ന പ്രതിഷേധം. വ്യാഴാഴ്‌ച മോട്ടോർ തൊഴിലാളികൾ, എഫ്‌എസ്‌ഇടിഒ, ഡിവൈഎഫ്‌ഐ എന്നിവരെല്ലാം സമരമുഖത്ത്‌ അണിചേർന്നു.  
അടിക്കടി ഇന്ധന വില വർധിപ്പിക്കുന്നതിനെതിരെ ഓട്ടോ–--ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ പ്രതിഷേധ ധർണയും കൂട്ടായ്‌മയും നടത്തി.   വിവിധ രംഗത്തുള്ള നൂറുകണക്കിന്‌ മോട്ടോർ തൊഴിലാളികൾ പങ്കാളികളായി. കേരള സ്റ്റേറ്റ് ഓട്ടോ -ടാക്സി ഫെഡറേഷൻ സംസ്ഥാന തലത്തിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി  പെട്രോൾ പമ്പുകളിലും കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിലുമായിരുന്നു സമരം. 56 കേന്ദ്രങ്ങളിലായിരുന്നു ധർണ. 
  കൽപ്പറ്റ ടെലിഫോൺ എക്സ്‌ചേഞ്ചിനു മുമ്പിൽ സമരം ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ സുഗതൻ ഉദ്ഘാടനം ചെയ്തു.  സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി  വി വി ബേബി  ബത്തേരിയിലും ഓട്ടോ -ടാക്സി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം വി എ അബ്ബാസ്‌ കാക്കവയലിലും സിഐടിയു ജില്ലാ
 വൈസ്‌ പ്രസിഡന്റ്‌ പി എ  മുഹമ്മദ്‌ മേപ്പാടിയിലും പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തു. 
ഓട്ടോ–--ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ജില്ലാ നേതാക്കളായ പി പി ജിനീഷ്, അനീഷ് ബി നായർ, പി എം സന്തോഷ്‌കുമാർ, ബീന വിജയൻ, കെ  ബാബു, അനിൽ സി കുമാർ, പി എ അസീസ്, ബിജു, ബാബു ഷിജിൽ കുമാർ, കെ എം വർക്കി, എൻ രാമചന്ദ്രൻ, എ റിയാസ് എന്നിവരും വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടകൾ  ഉദ്ഘാടനം ചെയ്തു. 
കൽപ്പറ്റ ടൗണിൽ പ്രതിഷേധിച്ചവർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top