14 June Monday

കോവിഡ് @ 194

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021
കൽപ്പറ്റ
ജില്ലയിൽ 194 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 278 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.13 ആണ്. 173 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. നാല്‌  ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60,431 ആയി. 56,839 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 3185 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.  1849 പേർ വീടുകളിലാണ്. 
രോഗം 
സ്ഥിരീകരിച്ചവർ
മേപ്പാടി  23, തവിഞ്ഞാൽ  15, പനമരം  14,  എടവക  13,  ബത്തേരി 12, നെന്മേനി, കൽപ്പറ്റ   10 വീതം, മുള്ളൻകൊല്ലി, മൂപ്പൈനാട്  8 വീതം,  മാനന്തവാടി  7,  നൂൽപ്പുഴ,  വെള്ളമുണ്ട, വെങ്ങപ്പള്ളി, വൈത്തിരി  6 പേർ  വീതം, പടിഞ്ഞാറത്തറ 5, തിരുനെല്ലി 5,  കോട്ടത്തറ  4, അമ്പലവയൽ,  മീനങ്ങാടി,  പൊഴുതന 3  പേർ വീതം, മുട്ടിൽ 2,  കണിയാമ്പറ്റ,  പൂതാടി,  പുൽപ്പള്ളി, തൊണ്ടർനാട് ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
തമിഴ്‌നാട്  സ്വദേശികളായ  19 പേർക്കും  കർണാടകത്തിൽനിന്ന്‌  വന്ന  ഒരാൾക്കും  വിദേശത്തുനിന്ന്‌  എത്തിയ  ഒരാൾക്കും രോഗം ബാധിച്ചു.
278 പേർക്ക്  
രോഗമുക്തി
തവിഞ്ഞാൽ  11,  ബത്തേരി  9,  വൈത്തിരി  7,  പടിഞ്ഞാറത്തറ,  കണിയാമ്പറ്റ   5  പേർ  വീതം,  കൽപ്പറ്റ  3,  തരിയോട്  2,  അമ്പലവയൽ,  പൊഴുതന, ഓരോരുത്തരും  തമിഴ്‌നാട്  സ്വദേശികളായ  10 പേരും  വീടുകളിൽ  ചികിത്സയിലായിരുന്ന  224 പേരുമാണ്   രോഗമുക്തരായത്.
 
1047 പേർ പുതുതായി നിരീക്ഷണത്തിൽ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ വ്യാഴാഴ്‌ച പുതുതായി നിരീക്ഷണത്തിലായത് 1047 പേരാണ്. 1392 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. പുതുതായി 87 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് 1672 സാമ്പിളുകളാണ് വ്യാഴാഴ്‌ച പരിശോധനയ്ക്കയച്ചത്. ഇതുവരെ 4,65,471 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇതിൽ 4,64,157 എണ്ണത്തിന്റെ ഫലം ലഭിച്ചു. 4,03,726 പേർ നെഗറ്റീവും 60,431 പേർ പോസിറ്റീവുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top