മാനന്തവാടി
തദ്ദേശീയ -ഗോത്ര ജീവിത - സാംസ്കാരിക സവിശേഷതകളുടെ പുനരാവിഷ്കാരമായി ദ്രാവിഡം ചിത്രപ്രദർശനം. ഈ വിഭാഗങ്ങൾ നേരിടുന്ന പ്രാന്തവത്കരണത്തിന്റെ രാഷ്ട്രീയംകൂടി പറയുന്നുവെന്നതാണ് പ്രദർശനത്തിലെ സൃഷ്ടികൾ. മണ്ണും മനുഷ്യനും മറ്റ് ജീവജാലങ്ങളും ഒറ്റയ്ക്ക് നിലനിൽക്കുന്നവയല്ലെന്നും പരസ്പരം ഇഴുകിച്ചേർന്നിരിക്കുന്നവയാണെന്നുമുള്ള വീക്ഷണമാണ് ചിത്രങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. ലാളിത്യത്തിന്റെയും ഉൾക്കൊള്ളലിന്റെയും സമ്പന്നതയെ കാഴ്ചക്കാരിലേക്കെത്തിക്കുക എന്നതാണ് അവയുടെ പൊതു കാഴ്ചപ്പാട്.
ചിത്രപ്രദർശനം എഴുത്തുകാരൻ കെ ജെ ബേബി ഉദ്ഘാടനംചെയ്തു. ഗംഗാധരൻ മംഗലശേരി അധ്യക്ഷനായി. ജോസഫ് എം വർഗീസ്, ജോസ് സെബാസ്റ്റ്യൻ, കെ പി സുധീർ, കെ പി ദീപ ദേവസ്യ, പി ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.
ചിത്ര എലിസബത്ത്, ജയേഷ് തായന്നൂർ, പ്രസീത ബിജു എന്നിവരാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. 14-ന് അവസാനിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..