23 January Wednesday

അമ്പലവയൽ ജിവിഎച്ച‌്എസ‌്എസിൽ കെഎസ‌്ടിഎ ജില്ലാസമ്മേളനം നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019
കൽപ്പറ്റ
കെഎസ‌്ടിഎ ജില്ലാസമ്മേളനം 12,13 തീയതികളിൽ അമ്പലവയലിൽ നടക്കുമെന്ന‌് ജില്ലാ സെക്രട്ടറി പി ജെ ബിനേഷ‌്, സംസ്ഥാന എക‌്സിക്യൂട്ടീവ‌് അംഗം എൻ എ വിജയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 3050 അംഗങ്ങളെ പ്രതിനിധീകരിച്ച‌് 250 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഡിവൈഎഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് അഡ്വ. പി എ മുഹമ്മദ‌് റിയാസ‌് സമ്മേളനം ഉദ‌്ഘാടനം ചെയ്യും. 
12ന‌് പകൽ പത്തിന‌് സമ്മേളന നഗരിയായ അമിയദാസ‌് നഗറിൽ(ജിവിഎച്ച‌്എസ‌്എസ‌്)  ജില്ലാ പ്രസിഡന്റ‌് പി ജെ  സെബാസ‌്റ്റ്യൻ പതാക ഉയർത്തും.  കൽപ്പറ്റയിൽ നടന്ന 26ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗുരുകാരുണ്യ എൻഡോവ‌്മെന്റ‌്  വിതരണം ഒ ആർ കേളു എംഎൽഎ നിർവഹിക്കും. സംസ്ഥാന ജന. സെക്രട്ടറി കെ സി ഹരികൃഷ‌്ണൻ, സെക്രട്ടറി ബി സുരേഷ‌്, സിഐടിയു ജില്ലാ സെക്രട്ടറി കെ വി മോഹനൻ തുടങ്ങിയവർ സംസാരിക്കും.   പ്രവർത്തന റിപ്പോർട്ട‌് പി ജെ ബിനേഷ‌്, വരവ‌്ചെലവ‌് കണക്ക‌് പി വി ജെയിംസ‌്, സംഘടനാ റിപ്പോർട്ട‌് ടി വി പീറ്റർ എന്നിവർ അവതരിപ്പിക്കും.
പകൽ മൂന്നിന‌് നവോത്ഥാന സദസ‌് നടക്കും. ഡോ. പി ജെ വിൻസന്റ‌് ഉദ‌്ഘാടനം ചെയ്യും. 4.30ന‌് അമ്പലവയൽ ടൗണിൽ പ്രകടനവും അഭിമന്യു നഗറിൽ പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം സി കെ ശശീന്ദ്രൻ എംഎൽഎ ഉദ‌്ഘാടനം ചെയ്യും.  പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ  ഗോത്ര ബന്ധു അധ്യാപകരിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് സമാഹരിച്ച ഒരു ലക്ഷം രൂപ ചടങ്ങിൽ കൈമാറും. 13ന‌് പകൽ സമ്മേളനം പുന:രാംഭിക്കും.  10.30 ന‌് സൗഹൃദ സമ്മേളനം പി ഗഗാറിൻ ഉദ‌്ഘാടനം ചെയ്യും.
സമ്മേളനത്തിന‌് മുന്നോടിയായി 50 ബ്രാഞ്ച‌് സമ്മേളനങ്ങളും പുതുതായി രൂപീകരിച്ച പനമരം ഉൾപ്പെടെ നാല‌് ഉപജില്ലാ സമ്മേളനങ്ങളും പൂർത്തിയായി. മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസം ഉറപ്പ‌് വരുത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഗുണഫലം ജില്ലയിലെ വിദ്യാഭ്യാസ മേഖലക്ക‌് പൂർണതോതിൽ ലഭ്യമാക്കുന്നതിനുള്ള കർമ പദ്ധതികൾ സമ്മേളനം ആസൂത്രണം ചെയ്യും. വാർത്താസമ്മേളനത്തിൽ ജില്ലാ വൈസ‌് പ്രസിഡന്റുമാരായ പി പി അനിത, കെ അശോക‌്കുമാർ എന്നിവരും പങ്കെടുത്തു.
വിളംബര ജാഥ
അമ്പലവയൽ
 കെഎസ‌്ടിഎ  വയനാട്  സമ്മേളനത്തോടനു ബന്ധിച്ച് അമ്പലവയൽ ടൗണിൽ വിളംബര ജാഥ നടത്തി. എൻ എ വിജയകുമാർ ,പി ജെ ബിനേഷ്,എ കെ സുകുമാരി,ടി എൻ ദീപ, എം കെ സ്വരാജ്, വി കെ രാജൻ എന്നിവർ നേതൃത്വം നൽകി

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top