08 October Tuesday

ഐസിഎഫ് ഓക്സിജൻ പ്ലാന്റ് മെഡിക്കൽ കോളജിന് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിഎഫ് നിർമിച്ച ഓക്സിജൻ പ്ലാന്റ്‌ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി
കേരള മുസ്‌ലിം ജമാ അത്ത് പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) കേരളത്തിന് നൽകുന്ന ഓക്സിജൻ പ്ലാന്റുകളിൽ രണ്ടാമത്തേത് വയനാട് മെഡിക്കൽ കോളേജിന്‌ സമർപ്പിച്ചു. മന്ത്രി കെ രാജൻ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കേരളത്തിലെ ആതുരസേവനമേഖലയിൽ സന്നദ്ധ സംഘടനകൾ  വലിയ ഉത്തരവാദിത്വങ്ങളാണ് നിർവഹിക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്തും പ്രവാസിഘടകമായ ഐസിഎഫും ഏറ്റെടുത്ത് നടപ്പിലാക്കുന്ന പദ്ധതികൾ  മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അധ്യക്ഷനായി.
1200 എൽപിഎം കപ്പാസിറ്റിയുള്ള പ്ലാന്റാണ്‌ 
 മെഡിക്കൽ കോളേജിൽ നിർമിച്ചത്. 1.02 കോടി രൂപ വിനിയോഗിച്ചു. ഒരേസമയം ഇരുനൂറോളം രോഗികൾക്ക് ഓക്സിജൻ നൽകാൻ കഴിയും. കോവിഡ് വ്യാപന കാലയളവിൽ മുഖ്യമന്ത്രി നോർക്ക മുഖേന  ആവശ്യപ്പെട്ടതനുസരിച്ചാണ് ഓക്സിജൻ പ്ലാന്റ് നിർമാണപദ്ധതി ഐസിഎഫ്ഏറ്റെടുത്തത്.  ആദ്യത്തെ പ്ലാന്റ് മലപ്പുറം താലൂക്ക് ആശുപത്രിയിൽ നേരത്തെ നിർമിച്ചിരുന്നു.
യോ​ഗത്തിൽ സയ്യിദ് ആറ്റക്കോയ തങ്ങൾ, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ അലി അബ്ദുല്ല , ബ്ലോക്ക് പഞ്ചായത്ത്സ്റ്റി പ്രസിഡന്റ്‌  ജസ്റ്റിൻ ബേബി, പി ​ഗ​ഗാറിൻ,  മജീദ് കക്കാട്, ഇ ജെ ബാബു, പി വി സഹദേവൻ, പിവിഎസ് മൂസ, അബ്ദുൽ ഹമീദ് ചാവക്കാട് , അബ്ദുൽ കരീം ഹാജി, ജുനൈദ് കൈപ്പാണി, ബി ഡി അരുൺകുമാർ, ഡോ.മിനി, ഡോ. വി പി രാജേഷ് , ഡോ.അർജുൻ ജോസ്, ഡോ. സി സക്കീർ,  അബ്ദുൾ കരീം ഹാജി ,സുബൈർ സഖാഫി, കെ ഒ അഹ്‌മദ്കുട്ടി ബാഖവി എന്നിവർ സംസാരിച്ചു.
 
Caption : 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top