15 October Tuesday

ഉരുളെടുത്തത്‌ കുടുംബത്തിലെ 4 പേരെ

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

ഉരുൾപൊട്ടലിൽ ഭർത്താവും മകനും മരിച്ച കക്കോത്ത്‌ പറമ്പിൽ ഫൗസിയയെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന്‌ ബന്ധുക്കൾ കൊണ്ടുേപാകുന്നു

മേപ്പാടി
ഉരുൾപ്പൊട്ടലിൽ ഉപ്പയും മകനുമുൾപ്പെടെ ഒരു കുടുംബത്തിലെ നാല്‌ പേർ മരിച്ചു. കക്കോത്തുപറമ്പിൽ ഖാലിദും മകൻ ജുനൈദും ഖാലിദിന്റെ സഹോദരി ഭർത്താവ്‌ അയൂബും  ബന്ധു ചോലശേരി  ഇബ്രാഹിമുമാണ്‌ മരിച്ചത്‌.  അയൂബിന്റെ ഉമ്മ നബീസയേയും കാണാതായിട്ടുണ്ട്. വ്യാഴാഴ്ച്ച രാവിലെ കുടുംബാംഗങ്ങളെ ദുരിതാശ്വാസ ക്യാമ്പിലാക്കി ഖാലിദും ജുനൈദും തിരികെ വീട്ടിലെത്തിയതായിരുന്നു. ഖാലിദിന്റെ മൃതദേഹമാണ്   ആദ്യം ലഭിച്ചത്. പിന്നീട് മറ്റുള്ളവരുടെയും.  ദിവസങ്ങൾക്കുമുമ്പാണ് ഖാലിദ് ഗൾഫിൽനിന്നും നാട്ടിലെത്തിയത്. ജുനൈദ്  മേപ്പാടിയിൽ മൊബൈൽ ഷോപ്പ് നടത്തുകയായിരുന്നു.
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top