25 August Sunday
- ബത്തേരി കാർഷിക വികസന ബാങ്ക‌്

9 യുഡിഎഫ‌് സ്ഥാനാർഥികളുടെ പത്രിക തള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019

 

 
ബത്തേരി
ബത്തേരി താലൂക്ക‌് പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക‌് ഭരണസമിതിയിലേക്ക‌് 21ന‌് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന‌് നോമിനേഷൻ നൽകിയ ഒമ്പത‌് യുഡിഎഫ‌് സ്ഥാനാർഥികളുടെ പത്രിക സൂക്ഷ‌്മ പരിശോധനയിൽ വരണാധികാരി തള്ളി. എൽഡിഎ‌ഫ‌് സ്ഥാനാർഥികളുടെ മുഴുവൻ പത്രികകളും സ്വീകരിച്ചു. പത്രികകൾ തള്ളപ്പെട്ടതോടെ 13 പേരെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിന‌് 13 ഉം യുഡിഎഫിന‌് 11 ഉം സ്ഥാനാർഥികളാണുള്ളത‌്. നിക്ഷേപ മണ്ഡലത്തിൽ പത്രിക നൽകിയ യുഡിഎഫിലെ പി ഉമ്മറിന്റെ പത്രിക തള്ളിയതോടെ എൽഡിഎഫ‌് സ്ഥാനാർഥികളായ വി വി ബേബിയും പി കെ സത്താറും മാത്രമാണ‌് അവശേഷിക്കുന്നത‌്. ഡമ്മി സ്ഥാനാർഥിയായ പി കെ സത്താർ ബുധനാഴ‌്ച പത്രിക പിൻവലിക്കുന്നതോടെ വി വി ബേബി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. വായ‌്പാ മണ്ഡലത്തിൽ കെ എം തങ്കച്ചൻ, ചാൾസ‌് കുര്യൻ, ഇ വി രാജു, പി മൊയ‌്തീൻ, അനുമോദ‌് കുമാർ, പി ആർ ശിവദാസ‌്,  കെ എം ജോസ‌് വനിതാ മണ്ഡലത്തിൽ സോണിയ ജോസ‌ഫ‌്, റീന ഷാജി എന്നിവർ നൽകിയ പത്രികകളാണ‌് തള്ളിയത‌്. വായ‌്പാ മണ്ഡലത്തിൽ എട്ട‌് പേരെയാണ‌് തെരഞ്ഞെടുക്കേണ്ടത‌്. ഇതിൽ എൽഡിഎഫിന‌് എട്ടും യുഡിഎഫിന‌് ഏഴും സ്ഥാനാർഥികളാണുള്ളത‌്.  പി ഉമ്മറിന‌് സർചാർജിന്റെ ഭാഗമായി 30 ലക്ഷത്തിലധികം ബാങ്കിലേക്ക‌് തിരിച്ചടക്കാനുള്ളതിനാലും മറ്റുള്ളവർക്ക‌് കുടിശ്ശിഖയുളളതിനാലുമാണ‌് പത്രികകൾ തള്ളിയത‌്‌.
പ്രധാന വാർത്തകൾ
 Top