21 September Saturday

കല്ലൂരിൽ ദേശീയപാതയോരത്ത‌് മാലിന്യം തള്ളുന്നു

ബത്തേരിUpdated: Monday Jun 10, 2019
ബത്തേരി
ദേശീയപാത 766ൽ കല്ലൂർ പാലത്തിന‌് സമീപം പൊതുസ്ഥലത്ത‌് മാലിന്യം തള്ളുന്നത‌് യാത്രക്കാർക്ക‌് ദുരിതമാവുന്നു. റോഡിന‌് ഇരുവശത്തെയും പുറമ്പോക്കുകളിലും പുഴയരികിലുമാണ‌് കോഴിക്കടകളിലെ ഉൾപ്പെടെയുള്ള മാലിന്യം പതിവായി തള്ളുന്നത‌്. മാലിന്യം ചീഞ്ഞളിഞ്ഞ‌് ദുർഗന്ധം വമിക്കുന്നതിനാൽ ഇതുവഴി സഞ്ചരിക്കുന്ന ദീർഘദൂര യാത്രക്കാർ ഉൾപ്പെടെയുള്ളവരും വിനോദ സഞ്ചാരികളും മൂക്കുപൊത്തി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ‌്. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ വനം വകുപ്പിന്റേതും ഉൾപ്പെടുന്നുണ്ടെങ്കിലും  അവരും ഇതത്ര കാര്യമാക്കാറില്ല. മറ്റ‌് പ്രദേശങ്ങളിൽ നിന്നാണ‌് രാത്രികാലങ്ങളിൽ മാലിന്യം ചാക്കുകളിലാക്കി വാഹനങ്ങളിൽ കയറ്റി കല്ലൂരിൽ കൊണ്ടുവന്ന‌് തള്ളുന്നതെന്നാണ‌് പരാതി.
പ്രധാന വാർത്തകൾ
 Top