22 June Tuesday

- ലോക്ഡൗൺ പൂർണം നിശബ്ദ പ്രതിരോധം

സ്വന്തം ലേഖകൻUpdated: Monday May 10, 2021

കൽപ്പറ്റയിലെ പൊലീസ് പരിശോധന

കൽപ്പറ്റ
ലോക്ഡൗണിന്റെ രണ്ടാംദിനവും പൂർണം.  നാട്‌ മുഴുവനായും അടഞ്ഞുകിടന്നു.  പ്രധാന നഗരങ്ങളിൽ മെഡിക്കൽ ഷോപ്പ്‌ ഒഴികെയുള്ള കടകളൊന്നും തുറന്നില്ല. ഞായറാഴ്‌ച ആയിരുന്നതിനാൽ മിക്കവാറും ഇടങ്ങളിൽ പലചരക്ക്, ‌ പഴം, പച്ചക്കറി കടകളൊന്നും തുറന്നില്ല. കൽപ്പറ്റ, മാനന്തവാടി, ബത്തേരി, പുൽപ്പള്ളി, പനമരം, മീനങ്ങാടി ടൗണുകളെല്ലാം നിശ്ചലമായി. വാഹനങ്ങൾ വളരെ കുറച്ചേ നിരത്തിലുണ്ടായിരുന്നുള്ളൂ. 
എല്ലാ പ്രദേശങ്ങളിലും പൊലീസ്‌ പരിശോധന ശക്തമായിരുന്നു. കാരണം കൂടാതെ പുറത്തിറങ്ങിയവരെ പൊലീസ്‌ തിരിച്ചയച്ചു.  കേസെടുത്തു. പിഴയും ചുമത്തി.  
ഗ്രാമങ്ങളിലും സമാനസ്ഥിതിയായിരുന്നു. ദേവാലയങ്ങളും അടഞ്ഞുകിടന്നു.  ലോക്ക്‌ഡൗണുമായി ആളുകൾ പൂർണമായും സഹകരിക്കുന്നതായി  അധികൃതർ പറഞ്ഞു. ആദ്യദിനത്തെ അപേക്ഷിച്ച്‌ രണ്ടാംദിനം കൂടുതൽപേർ സ്വയം നിയന്ത്രണങ്ങളിലേക്ക്‌ ചുരുങ്ങി.   
സമ്പൂർണ ലോക്ഡൗണിൽ നാട്‌ നിശ്ചലമാണെങ്കിലും ചികിത്സയ്‌ക്കും പ്രതിരോധത്തിനും അവശ്യസർവീസുകൾക്കുമായി സർക്കാർ സംവിധാനങ്ങൾ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുകയാണ്‌. സന്നദ്ധപ്രവർത്തകരും സജീവമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top