22 June Tuesday

അന്നം മുട്ടില്ല; 
അടുക്കളകൾ തുറന്നു‌

സ്വന്തം ലേഖകൻUpdated: Monday May 10, 2021

തിരുനെല്ലി പഞ്ചായത്തിൽ കാട്ടിക്കുളത്തെ സിഎഫ്‌എൽടിസിയുടെ ഭാഗമായുള്ള അടുക്കള

 
കൽപ്പറ്റ
കോവിഡ്‌  രൂക്ഷതയിലും  ലോക്ക്‌ഡൗണിലും ബുദ്ധിമുട്ടിലാവുന്നവർക്ക്‌  സഹായങ്ങളൊരുക്കി തദ്ദേശസ്ഥാപനങ്ങൾ.  ലോക്ക്‌ ഡൗൺ കാലത്ത്‌ ആരും പട്ടിണികിടക്കരുതെന്ന സർക്കാർനയം തദ്ദേശസ്ഥാപനങ്ങളും സന്നദ്ധസംഘടനകളുമെല്ലാം ഏറ്റെടുത്തു നടപ്പാക്കുകയാണ്‌. 
ജില്ലയിൽ ഭക്ഷണമുൾപ്പടെയുള്ള കാര്യങ്ങളിൽ നിലവിൽ പ്രതിസന്ധിയില്ലെങ്കിലും രോഗ വ്യാപനം കൂടുകയും ലോക്‌ഡൗൺ നീളുകയും ചെയ്യുന്നത്‌ മുൻകൂട്ടി കണ്ടുള്ള പ്രവർത്തനങ്ങൾ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്ക്‌ കീഴിലും പുരോഗമിക്കുന്നുണ്ട്‌. എഫ്‌എൽടിസി, സിഎൽടിസി, ഡൊമിസിലറി കെയർ സെന്ററുകളിൽ കഴിയുന്നവർക്കെല്ലാം സാമൂഹ  അടുക്കള വഴിയും ജനകീയ ഹോട്ടൽ സംവിധാനം ഉപയോഗിച്ചും ഭക്ഷണം എത്തിക്കുന്നുണ്ട്‌.   ബുദ്ധിമുട്ടുള്ളവരെ കണ്ടെത്തി പ്രശ്‌നം പരിഹരിക്കാനും വാർഡ്‌തലസമിതികളിലൂടെ കഴിയുന്നുണ്ട്‌. 
തിരുനെല്ലി, വെള്ളമുണ്ട, പനമരം, വൈത്തിരി പഞ്ചായത്തുകളിലെല്ലാം നേരത്തേ ഉണ്ടായിരുന്ന സമൂഹ അടുക്കളകൾ  വീണ്ടും സജീവമായി. തിരുനെല്ലിയിൽ കാട്ടികുളത്ത്‌ സിഎഫ്‌എൽടിസിയുടെ ഭാഗമായുള്ള സാമൂഹ്യ അടുക്കള വഴി ദിവസം ഇരുനൂറിലധികം പേർക്ക്‌ ഭക്ഷണം നൽകുന്നുണ്ട്‌. പനമരത്ത്‌ അഞ്ചുകുന്ന്‌‌ ട്രൈബൽ ഹോസ്‌റ്റലിൽ ഒരുക്കിയ എഫ്‌എൽടിസിയിലും ഭക്ഷണം നൽകുന്നുണ്ട്‌. 
വെള്ളമുണ്ടയിൽ സെന്റ്‌ ആൻസ്‌ സ്‌കൂളിലെ  എഫ്‌എൽടിസി, വൈത്തിരിയിൽ പൂക്കോട്‌ വെറ്ററിനറിയിലെ  എഫ്‌എൽടിസി എന്നിവയുടെ ഭാഗമായും നിലവിൽ ഭക്ഷണവിതരണം നടക്കുന്നുണ്ട്‌. വെള്ളമുണ്ടയിൽ ഡബ്ല്യുഎംഒ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ കിണറ്റിങ്കലിൽ അതിഥി തൊഴിലാളികൾക്ക്‌ കഴിയാനായി പ്രത്യേക സൗകര്യം ഒരുക്കി. ബത്തേരിയിൽ സെന്റ്‌ മേരീസ്‌ കോളേജ്‌ എഫ്‌എൽടിസിയുടെ ഭാഗമായി ഭക്ഷണം എത്തിക്കുന്നുണ്ട്‌. കൂടുതൽ പേർക്ക്‌ ഭക്ഷണം ആവശ്യമുണ്ടെങ്കിൽ അതിനുള്ള സംവിധാനവും നഗരസഭ ഒരുക്കുമെന്ന്‌ അധികൃതർ പറഞ്ഞു. കൽപ്പറ്റ നഗരസഭക്ക്‌ കീഴിൽ എച്ച്‌ഐഎം യുപി സ്‌കൂളിൽ അടുത്ത ദിവസം സാമൂഹ്യ അടുക്കള പ്രവർത്തനമാരംഭിക്കും.  എൻഎംഎസ്‌എം കോളേജ്‌ പരിസരത്ത്‌ ഒരുക്കിയ എഫ്‌എൽടിസിയിലെ ആളുകൾക്കും ഭക്ഷണം നൽകുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top