22 June Tuesday

കോവിഡ് ആരെ വിളിക്കണം

സ്വന്തം ലേഖകൻUpdated: Monday May 10, 2021

 

 
കൽപ്പറ്റ‌
കോവിഡ്‌ രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ ആവശ്യങ്ങളും ആശങ്കയും വർധിക്കുകയാണ്‌.  മരുന്ന്‌, നിർദേശങ്ങൾ, ചികിത്സ തുടങ്ങിയ കാര്യങ്ങൾ ലഭ്യമാക്കാൻ സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വലിയ കൂട്ടായ്‌മ നമുക്ക്‌ ചുറ്റിലുമുണ്ട്‌. അവ ലഭ്യമാക്കാൻ ആരെ, എവിടെ ബന്ധപ്പെട
ണമെന്നറിയേണ്ടതുണ്ട്‌.
     ഏറ്റവും അടിസ്ഥാനമായി വാർഡ്‌ തലങ്ങളിൽ  വാർഡ്‌ അംഗം,  ആശാവർക്കർ, എച്ച്‌ഐമാർ, മറ്റ്‌ ആർആർടി അംഗങ്ങൾ എന്നിവരുടെ നമ്പർ കൈവശം വയ്‌ക്കണം.  രോഗബാധിതരായാൽ അവരിങ്ങോട്ട്‌ വിളിക്കാൻ കാത്തിരിക്കേണ്ട. അവരെ  അങ്ങോട്ട്‌ വിളിച്ചും   ആവശ്യങ്ങൾ അറിയിക്കാം.   രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ പിഎച്ച്‌സിയിലെ  ഡോക്ടറുമായി ബന്ധപ്പെട്ട്‌ വേണ്ട മരുന്നുകൾ കുറിച്ച്‌ നൽകുകയോ എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കുകയോ ചെയ്യും.  
     ആരോഗ്യ വകുപ്പിന്റെ ‘ദിശ’യെയോ ജില്ലയിലെ കൺട്രോൾ റൂമുമായോ ബന്ധപ്പെട്ടാലും സഹായം ലഭിക്കും. ശാരീരിക–-മാനസിക പ്രശ്‌നങ്ങൾക്ക് ‘ദിശ’യിൽ  നിന്ന്‌‌ ഓൺലൈനായി ഡോക്ടറുടെ സേവനം ലഭ്യമാകും. രോഗിയുടെ അവസ്ഥയും   കിടക്കകളുടെ എണ്ണവും ഐസിയു സൗകര്യവും നോക്കി ആശുപത്രി തെരഞ്ഞെടുക്കാൻ   ജില്ലയിലെ കൺട്രോൾ റൂം നമ്പറിലാണ്‌ വിളിക്കേണ്ടത്‌.  അവരുടെ നിർദേശം അനുസരിച്ച്‌  (സർക്കാർ, സ്വകാര്യം) ആശുപത്രി തെരഞ്ഞെടുക്കാം.  
     ചെറിയ ലക്ഷണങ്ങൾ മാത്രമുള്ളവരാണെങ്കിൽ എൻഎച്ച്‌എം  ഇ–-സഞ്ജീവനി ആപ്പ്‌ വഴി ടെലി കൺസൾട്ടേഷനിലൂടെ ചികിത്സനേടാം. ജില്ലയിൽ ഓക്‌സിജൻ വിതരണത്തിന്റെ ഏകോപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വാർ റൂമുകളിലാണ്‌ ലഭിക്കുക.  ആശുപത്രികളിൽ ഓക്‌സിജൻ ആവശ്യമുണ്ടാകുന്ന സാഹചര്യത്തിൽ വാർ റൂമുകളുമായി ബന്ധപ്പെടണം.
പ്രധാന ഫോൺ നമ്പറുകൾ:
കൺട്രോൾ റൂം:
04936 202343
ഓക്‌സിജൻ വാർ റൂം: 9526831678, 
04936 204544  
ആംബുലൻസ്‌: 04936 202343
ദിശ: 1056.
ഇതര സംസ്ഥാന 
തൊഴിലാളികൾക്ക്‌ ആശങ്ക വേണ്ട
ലോക്‌ഡൗൺ ദിവസങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക്‌ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കി‌. വാക്‌സിനേഷൻ, അവശ്യ വസ്‌തുക്കൾ തുടങ്ങിയവ ലഭ്യമാക്കും.  സഹായങ്ങൾക്ക്‌   കോൾസെന്ററുമായും അസിസ്‌റ്റന്റ്‌ ലേബർ ഓഫീസർമാരുമായും ബന്ധപ്പെടാം. 
കോൾ സെന്റർ‌: 04936 203095, 8547655276
അസിസ്‌റ്റന്റ്‌ ലേബർ ഓഫീസർമാരുടെ നമ്പറുകൾ: കൽപ്പറ്റ–-8547655684, 
മാനന്തവാടി–-8547655686, ബത്തേരി–-8547655690 
 
മാനസിക 
സമ്മർദത്തിന്  
കൗൺസിലിങ് 
കോവിഡ് പശ്ചാത്തലത്തിൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന വിദ്യാർഥികൾ, ട്രാൻസ് ജെൻഡേഴ്‌സ് തുടങ്ങിയവർക്ക്‌  സാമൂഹ്യ നീതി വകുപ്പും  ഇംഹാൻസും ചേർന്ന്‌  ഓൺലൈൻ കൗൺസലിങ് നൽകും. ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം. 
ഫോൺ:  8301938907, 9847914995, 9526645575, 8848800848-.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top