23 May Thursday

ആന സുഖ ചികിത്സാ ക്യാമ്പ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019

 

ഗൂഡല്ലൂർ
മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിൽ ആന സുഖ ചികിത്സാ ക്യാമ്പ് സമാപിച്ചു. തൊപ്പക്കാട് ആന വളർത്ത് കേന്ദ്രത്തിലെ 24 വളർത്താനകൾക്കാണ് 48 ദിവസത്തെ ചികിത്സ നൽകിയത്. തമിഴ്നാട് എച്ച്ആർആൻഡ്സിഇ വകുപ്പിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ മായാർ പുഴയോട് ചേർന്നാണ് ക്യാമ്പ് നടത്തിയത‌്. സമാപന പരിപാടി മുതുമല കടുവാസംരക്ഷണ കേന്ദ്രം ഡെപ്യൂട്ടി ഡയരക്ടർ ചെമ്പക പ്രിയ ഉദ്ഘാടനം ചെയ്തു. റെയ്ഞ്ചർമാരായ കാന്തൻ, രാജേന്ദ്രൻ, ദയാനന്ദൻ, മുത്തുമാരിയപ്പൻ തുടങ്ങിയവർ സംബന്ധിച്ചു. സമാപന ചടങ്ങ‌് കാണാൻ നിരവധി സഞ്ചാരികൾ എത്തിയിരുന്നു. കാട്ടാനകളുടെ ശല്യം തടയുന്നതിന് അഞ്ച് കിലോമീറ്റർ അകലത്തിൽ സോളാർ വേലി സ്ഥാപിച്ചിരുന്നു. 2003 മുതലാണ് തമിഴ്നാട്ടിൽ ആന സുഖ ചികിത്സാ ക്യാമ്പിന് തുടക്കമായത്. 
 
പ്രധാന വാർത്തകൾ
 Top