22 July Monday

ടൗൺ നവീകരണം, അഗതി ഭവന നിർമാണം ഉദ‌്ഘാടനം ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Sunday Mar 10, 2019
കൽപ്പറ്റ
കൽപ്പറ്റ നഗസരസഭയുടെ ടൗൺ നവീകരണത്തിന്റെ ഒന്നാം ഘട്ടത്തിനും അഗതിരഹിത പദ്ധതിയുടെ ഭാഗമായുള്ള ഭവനനിർമാണ പ്രവൃത്തിക്കും ഞായറാഴ‌്ച തുടക്കം. പുതിയ ബസ‌്സ‌്റ്റാൻഡ‌് പരിസരത്ത‌് രാവിലെ 10.30ന‌്  സഹകരണ–-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ‌്ഘാടനം ചെയ്യും. നഗരസഭയുടെ 2018–-19 വാർഷിക പദ്ധതിയിൽ നീക്കിവെച്ച രണ്ട‌് കോടി രൂപയും ദേശീയ പാത അതോറിറ്റി അനുവദിച്ച രണ്ട‌് കോടി രൂപയും കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ സി കെ ശശീന്ദ്രൻ അനുവദിച്ച ഒരു കോടി രൂപയുമടക്കം അഞ്ച‌് കോടി രൂപയുടെ പ്രവൃത്തികളാണ‌് ടൗൺ നവീകരണം ആദ്യഘട്ടത്തിൽ നടക്കുന്നത‌്.  നഗരസഭ പ്ലാൻഫണ്ട‌് ഉപയോഗിച്ചാണ‌് നഗരത്തിൽ അഗതികളായവർക്ക‌് ഭവനങ്ങൾ നിർമിക്കുന്നത‌്. പത്ത‌് ഭവനങ്ങളാണ‌് ആദ്യഘട്ടത്തിൽ നിർമിക്കുന്നത‌്.    ദുരന്ത സമയങ്ങളിൽ രക്ഷാപ്രവർത്തനമേഖലയിൽ ജില്ലയിലെ  സജീവ സാന്നിധ്യമായ തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്തകരുടെ അമ്മമാരെ ചടങ്ങിൽ ആദരിക്കും. സി കെ ശശീന്ദ്രൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനാവും. നഗരസഭാ ചെയർമാൻ സനിത ജഗദീഷ‌്, എഡിഎം അജീഷ‌് എന്നിവർ പങ്കെടുക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top