25 June Tuesday

- ഉദ‌്ഘാടനം കോറോത്ത‌് മാനന്തവാടി–-കുറ്റ്യാടി സംസ്ഥാന പാതയുടെ രണ്ടാംഘട്ട നിർമാണോദ്‌ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 10, 2019

 

മാനന്തവാടി
കിഫ്ബിയിൽപ്പെടുത്തി  പതിനാറര കോടി രൂപ ചെലവിൽ നവീകരിക്കുന്ന മാനന്തവാടി–-കുറ്റ്യാടി–-കോഴിക്കോട് സംസ്ഥാന പാതയുടെ രണ്ടാംഘട്ട നിർമാണ പ്രവൃത്തിയുടെ ഉദ‌്ഘാടനം ഞായറാഴ‌്ച രാവിലെ ഒമ്പതിന‌് മന്ത്രി ജി സുധാകരൻ വീഡിയോ കോൺഫറൻസ‌് വഴി നിർവഹിക്കും.    കാഞ്ഞിരങ്ങാട് മുതൽ നിരവിൽപ്പുഴവരെയാണ‌് റോഡ‌് നിർമാണം.  കോറോത്ത് നടക്കുന്ന പരിപാടിയിൽ   ഒ ആർ കേളു എംഎൽഎ  അധ്യക്ഷനാകും.  ത്രിതല പഞ്ചായത്ത് മെമ്പർമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ നിർമാണ പ്രവൃത്തി കരാർ എടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ഭാരവാഹികൾ വിവിധ രാഷ്ടീയ പാർട്ടി നേതാക്കൾ ,പൊതുമരാമത്ത് വകപ്പ് ഉദ്യോഗസ്ഥൻമാർ എന്നിവർ പങ്കെടുക്കും. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top