കൽപ്പറ്റ
കലോത്സവ ലഹരിയിൽ ആറാടുന്ന വിദ്യാർഥികൾക്കിടയിൽ ലഹരിവിരുദ്ധ സന്ദേശവുമായി എക്സൈസ് വകുപ്പും. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വിവരിക്കുന്ന സ്റ്റാൾ, ലഹരിക്കെതിരെയുള്ള ബാസ്കറ്റ് ത്രോ, ഗോൾ ചലഞ്ച് എന്നിവ ഒരുക്കിയാണ് കൗമാര കലാനഗരിയിൽ ലഹരിക്കെതിരെ പ്രതിരോധം തീർക്കുന്നത്. സമൂഹത്തിനാകെ വിപത്താകുന്ന മാരക ലഹരിവസ്തുക്കളെക്കുറിച്ചും ദൂഷ്യഫലങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളാണ് സ്റ്റാളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ലഹരിമാഫിയകളെക്കുറിച്ചുള്ള അറിവ് ലഭിച്ചാൽ ബന്ധപ്പെടേണ്ട നമ്പറുകൾ സ്റ്റാളിൽ നൽകിയിട്ടുണ്ട്. കലോത്സവം കാണാൻ എത്തുന്നവർക്കുപുറമെ മത്സരങ്ങളിൽ പങ്കെടുക്കുന്ന കലാപ്രതിഭകളും എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള ബാസ്ക്കറ്റ് ത്രോയിലും ഗോൾ ചലഞ്ചിലും പങ്കെടുക്കുന്ന രംഗങ്ങൾ കലോത്സവത്തിലെ വേറിട്ട കാഴ്ചകളാണ്. മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡിനാണ് സ്റ്റാളിന്റെ ചുമതല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..