കൽപ്പറ്റ
എൻജിഒ യൂണിയൻ മാനന്തവാടി ഏരിയാ കമ്മിറ്റിക്കുവേണ്ടി നിർമിച്ച കെട്ടിടം ഞായർ പകൽ 11ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. ജില്ലയുടെ രൂപീകരണത്തിനുമുമ്പ് കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന മാനന്തവാടിയിൽ യൂണിയൻ വടക്കേ വയനാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥലം വാങ്ങി നിർമിച്ച കെട്ടിടം ഉപയോഗശൂന്യമായതിനെ തുടർന്ന് പൊളിച്ചുനീക്കിയ സ്ഥലത്താണ് പുതിയ കെട്ടിടം. ജീവനക്കാരിൽനിന്ന് സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് പത്തുമാസംകൊണ്ടാണ് കെട്ടിടനിർമാണം പൂർത്തീകരിച്ചത്.
യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ അജിത്ത് കുമാർ അധ്യക്ഷനാവും. ഇ പത്മനാഭന്റെ ഛായാചിത്രം സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ അനാച്ഛാദനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..