05 February Sunday

വിളകളെ പരിപാലിക്കാൻ ഡ്രോണുകൾ: പ്രദർശനം നാളെ

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022
കൽപ്പറ്റ
കൃഷിജോലികൾക്ക് വേഗം കൂട്ടാൻ ഇനി പാടത്തും പറമ്പിലും ഡ്രോണുകൾ പറക്കും. വളമിടലും മരുന്നുതളിയുമടക്കമുള്ള കൃഷിജോലികൾചെയ്യുന്ന ആധുനിക ഡ്രോണുകളെ കർഷകർക്ക് പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ് കൃഷിവകുപ്പ്. ജില്ലയിലെ ആദ്യ പ്രദർശനവും പ്രവർത്തന രീതി പരിചയപ്പെടുത്തലും വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന്‌ പൊഴുതന എട്ടാം വാർഡിലെ എച്ച്‌എംഎൽ പ്ലാന്റേഷനിൽ നടക്കും. എസ്എംഎഎം പദ്ധതി പ്രകാരം 10 ലക്ഷം രൂപവരെ വിലയുള്ള ഡ്രോണുകളാണ് കർഷകർക്ക് കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്നത്. 4 ലക്ഷം മുതൽ 5 ലക്ഷം രൂപവരെ കർഷകർക്ക് സബ്സിഡി ഉണ്ട്. വിളയുടെ പരിപാലനം, വളവും കീടനാശിനിയും പ്രയോഗിക്കൽ എന്നിവ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാനാവും. കൂടുതൽ വിവരങ്ങൾക്ക് വയനാട് കൃഷി എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയത്തിൽനിന്ന്‌ ലഭിക്കുമെന്ന്‌  അധികൃതർ അറിയിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top