25 January Saturday

ബത്തേരി ഉപജില്ലാ ഓഫീസ‌് തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2019

 

ബത്തേരി
കെഎസ‌്ടിഎ ബത്തേരി ഉപജില്ലാ കമ്മിറ്റിക്ക‌് ചീരാൽ റോഡിൽ നിർമിച്ച ഓഫീസ‌് കെട്ടിടം സംസ്ഥാന ജനറൽ സെക്രട്ടറി കെ സി ഹരികൃഷ‌്ണൻ ഉദ‌്ഘാടനം  ചെയ‌്തു. നിർമാണ കമ്മിറ്റി ചെയർമാൻ സി കെ സഹദേവൻ അധ്യക്ഷനായി. ടി പി രതീഷ‌് പതാക ഉയർത്തി. എം ആർ പ്രകാശ‌് റിപ്പോർട്ട‌് അവതരണം നടത്തി. സംസ്ഥാന പ്രസിഡന്റ‌് കെ ജെ ഹരികുമാർ, സെക്രട്ടറി എൽ മാഗി, എൻ എ വിജയകുമാർ, പി ജെ ബിനേഷ‌്,  പി ജെ സെബാസ‌്റ്റ്യൻ, വി എ ദേവകി,  പി വി ജെയിംസ‌്, ടി രാജൻ, എ കെ സുകുമാരി എന്നിവർ സംസാരിച്ചു. എം കെ സ്വരാജ‌് സ്വാഗതവും ജയ‌്സൺ ദേവസ്യ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top