21 November Thursday
പിടിയിലായത്‌ അസം സ്വദേശികൾ

57 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

പുകയിലയുമായി പിടിയിലായ അസം സ്വദേശികൾ ഇസാമുൾ ഹുസൈനും അബൂബക്കർ സിദ്ദീക്കും

ബത്തേരി
മുത്തങ്ങ എക്സൈസ്‌ ചെക്ക‌്പോസ‌്റ്റിൽ വാഹന പതിശോധനക്കിടെ  ബസ‌് യാത്രക്കാരിൽനിന്ന്‌ 57 കിലോ നിരോധിത പുകയില ഉൽപ്പങ്ങൾ പിടികൂടി.  വ്യാഴാഴ‌്ച രാത്രി എട്ടോടെ ബംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക‌് പോവുകയായിരുന്ന കെഎസ‌്ആർടിസി സ‌്കാനിയ ബസ്സിലെ യാത്രക്കാരായ അസം സ്വദേശികൾ  ഇസാമുൾ ഹുസൈൻ (28), അബൂബക്കർ സിദ്ദീക്ക്‌ (48) എന്നിവരിൽനിന്നാണ‌് 4,600 പാക്കറ്റ‌് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത‌്. പൊതുവിപണിയിൽ രണ്ട‌ു ലക്ഷത്തോളം രൂപ വിലവരുന്ന ഇവ പെരുമ്പാവൂരിൽ ചില്ലറ വിൽപ്പനക്ക‌് കൊണ്ടുപോവുകയായിരുന്നു. 
  സർക്കിൾ ഇൻസ‌്പെക്ടർ ടി എം മജു, ഇൻസ‌്പെക്ടർ എസ‌് ബൈജു, പ്രിവന്റീവ‌് ഓഫീസർ കെ വി ഷാജി, സിവിൽ എക്സൈസ‌് ഓഫീസർമാരായ പി വി രജിത‌്, ജോഷി തുമ്പാനം എന്നിവരടങ്ങിയ സംഘമാണ‌് വാഹന പരിശോധനയിൽ പങ്കെടുത്തത‌്. പ്രതികളെയും തൊണ്ടിമുതലും ബത്തേരി പൊലീസിന‌് കൈമാറി.
 
പ്രധാന വാർത്തകൾ
 Top