19 November Tuesday

ആവേശം വിതറി ജാഥാ പ്രയാണം

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019
വെള്ളമുണ്ട
കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള പതാക കൊടിമര ജാഥകൾക്ക്‌ കുടിയേറ്റ മണ്ണിൽ ആവേശോജ്വല വരവേൽപ്പ്‌.   പതാക ജാഥ അമ്പലവയൽ കെ ആർ രാമകൃഷ‌്ണന്റെ സ‌്മൃതിമണ്ഡപത്തിൽ ജാഥാ ക്യാപ‌്റ്റൻ ടി ബി സുരേഷിന‌് കൈമാറി കെഎസ‌്കെടിയു ജില്ലാ സെക്രട്ടറി സുരേഷ‌് താളൂർ ഉദ‌്ഘാടനം ചെയ‌്തു. കെ ആർ രാമകൃഷ‌്ണന്റെ ഭാര്യ സുകുമാരിയിൽ നിന്നാണ‌്   പതാക ഏറ്റുവാങ്ങിയത‌്. യോഗത്തിൽ എ രാജൻ അധ്യക്ഷനായി. കർഷകസംഘം ജില്ലാ സെക്രട്ടറി കെ ശശാങ്കൻ, ടി ടി സ‌്കറിയ എന്നിവർ സംസാരിച്ചു. എം യു പൈലിക്കുഞ്ഞ‌് സ്വാഗതം പറഞ്ഞു. ജാഥക്ക‌് മീനങ്ങാടി, കരണി, കണിയാമ്പറ്റ, പനമരം, അഞ്ചുകുന്ന‌്, ദ്വാരക, തരുവണ എന്നിവിടങ്ങളിൽ സ്വീകരണം ലഭിച്ചു.
 പേര്യയിൽ അന്തരിച്ച കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം പോക്കുവിന്റെ    ഭാര്യ സൈനബയിൽ നിന്നും ജാഥാ ക്യാപ്റ്റൻ കെ എം വർക്കി കൊടിമരമേറ്റുവാങ്ങി.  ജാഥ   ജില്ലാ പ്രസിഡന്റ് പി കെ സുരേഷ് ഉദ്ഘാടനം ചെയ്തു.  വില്ലേജ് പ്രസിഡന്റ് കെ പി കണ്ണൻ നായർ അധ്യക്ഷനായി, എൻ എം ആൻറണി,സി കെ ശങ്കരൻ, ബാബു ഷജിൽ കുമാർ , ടി കെ അയ്യപ്പൻ, പി ജി വിജയൻ , എന്നിവർ സംസാരിച്ചു. ബെന്നി ആൻറണി സ്വാഗതവും ജോയ് കെ പോൾ നന്ദിയും പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top