19 November Tuesday

കർഷകസംഘം സമ്മേളനത്തിന്‌ കൊടി ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

കർഷക സംഘം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളന നഗറിൽ എ എൻ പ്രഭാകരൻ പതാക ഉയർത്തുന്നു

വെള്ളമുണ്ട
നവംബർ10,11 തീയ്യതികളിൽ വെള്ളമുണ്ടയിൽ നടക്കുന്ന കർഷക സംഘം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളന നഗറിൽ പതാക ഉയർന്നു. നൂറു കണക്കിന്‌ കർഷകരുടെ   ആവേശം വിതറിയ മുദ്രാവാക്യം വിളികളുടെയും കരിമരുന്ന്‌ പ്രയോഗത്തിന്റെയും അകമ്പടിയിൽ പൊതുസമ്മേളനനഗരിയായ വെള്ളമുണ്ടഎട്ടേ നാലിൽ സ്വാഗതസംഘം ചെയർമാൻ എ എൻ പ്രഭാകരൻ പതാക ഉയർത്തി.   വെള്ളിയാഴ്‌ച രാവിലെ അമ്പലവയലിൽ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി സുരേഷ് താളൂർ ഉദ്ഘാടനം ചെയ്ത് ടി ബി സുരേഷ് ക്യാപ്റ്റനായ പതാക ജാഥയും പേ രിയയിൽ കർഷക സംഘം ജില്ലാ പ്രസിഡണ്ട് പി കെ സുരേഷ് ഉദ്ഘാടനം ചെയ്ത് കെ എം വർക്കി മാസ്റ്റർ ക്യാപ്റ്റനായ കൊടിമര ജാഥയുമാണ്‌  വെള്ളമുണ്ടയിൽ സംഗമിച്ചത്‌. ഇരു ജാഥയെയും സ്വാഗത സംഘം പ്രവർത്തകർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് പൊതുസമ്മേളനം നടക്കുന്ന എം പോക്കു നഗറിലേക്ക് ആനയിച്ചു.പൊതു സമ്മേളന നഗറിൽ കൊടിമരം ജസ്റ്റിൻ ബേബിയും പതാക എ ജോണിയും ഏറ്റുവാങ്ങി.     പി കെ സുരേഷ്, കെ ശശാങ്കൻ, പി ഗഗാറിൻ, പി വി സഹദേവൻ, ജസ്റ്റിൻ ബേബി, എ ജോണി എന്നിവർ സംസാരിച്ചു.
ഞായറാഴ്‌ച സിറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡ​ന്റ് കോലിയക്കോട്‌ കൃഷ്‌ണൻനായർ ഉദ്‌ഘാടനം ചെയ്യും.11ന്‌ പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും. 

 

പ്രധാന വാർത്തകൾ
 Top