24 October Thursday

പൊലീസിന്‌ സഹായം നഗരം നോക്കാൻ എൻസിസി കേഡറ്റുകളും

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

 

മാനന്തവാടി
നഗരത്തിലെ ഓണത്തിരക്ക് നിയന്ത്രിക്കാനും ഗതാഗത ബോധവൽക്കരണത്തിനുമായി പൊലീസിനൊപ്പം കൈകോർത്ത് എൻസിസി കേഡറ്റുകളും. നഗരസഭയുടെ അഭ്യർത്ഥന പ്രകാരം എഎസ്‌പി  വൈഭവ് സക്സേനയാണ്‌ എൻസിസി കേഡറ്റുകളുടെ സേവനം ഉറപ്പാക്കിയത്‌.  
ഓണത്തിരക്കിൽ  ഗതാഗത നിയന്ത്രക്കുന്നതിനൊപ്പം, പോക്കറ്റടി, പിടിച്ചുപറി  എന്നിവ നിരീക്ഷിക്കാനും എൻസിസി കേഡറ്റുകളെ ചുമതപെടുത്തി. മാനന്തവാടി മേരി മാതാ കോളേജിലെ ഒമ്പത്‌ പെൺകുട്ടികൾ ഉൾപ്പെടെ 20 കേഡറ്റുകൾ നാല്‌ ദിവസം കർമനിരതരായി നഗരത്തിലുണ്ടാകും.  ഗതാഗത നിയമങ്ങളിൽ ബോധവൽക്കരണവും നൽകുന്നുണ്ട്. സാധാരണ എസ്‌പിസി  അംഗങ്ങളെയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് നിയോഗിക്കാറുള്ളതെങ്കിലും ഓണത്തിരക്ക് കണക്കിലെടുത്താണ്  കൂടുതൽ പരിശീലനം ലഭിച്ച സേന എന്ന നിലയിൽ  കോളേജിലെ       എൻസിസി കേഡറ്റുകളെ സേവനത്തിനായി നിയോഗിച്ചിരിക്കുന്നത്. മാനന്തവാടി സിഐ പി കെ മണി , എസ്ഐ സി എം അനിൽ, ട്രാഫിക് എസ്ഐ എ ജെ ജോസ്, എൻസിസി ഓഫീസർ ഡോ. രാജീവ് തോമസ് എന്നിവരുടെ മേൽനോട്ടത്തിലാണ് കേഡറ്റുകളുടെ പ്രവർത്തനം.
പ്രധാന വാർത്തകൾ
 Top