18 October Friday

പാൽ വിലവർധന: ഗുണമില്ലെന്ന്‌ ക്ഷീരകർഷകർ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

  

കൽപ്പറ്റ
മിൽമ പ്രഖ്യാപിച്ച  പാലിന്റെ വില വർധന തീർത്തും അപര്യാപ്തവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വർധിപ്പിച്ച മുഴുവൻ തുകയും അളക്കുന്ന പാലിനൊപ്പം വേറെ തന്നെ കൂട്ടി അതാത് മാസം ബില്ലിനൊപ്പം നൽകുക, മിൽമയുടെ പാൽ വിലയുടെ ചാർട്ടിൽ ഉൾപ്പെടുത്തി വില വർധിപ്പിക്കാനുള്ള നീക്കത്തിൽ നിന്നു പിന്മാറുക, മിൽമയുടെ അന്വേഷണ കമ്മീഷൻ തന്നെ കണ്ടെത്തിയ ഒരു ലിറ്റർ പാലിന്റെ ഉത്പാദന ചെലവായ 40 രൂപ പാലിന്റെ അടിസ്ഥാന വിലയായി വർധിപ്പിക്കുക, പശുക്കൾക്കുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, കാലിത്തീറ്റ ക്ക് 50 ശതമാനം സബ്സിഡി അനുവദിക്കുക ,പച്ചപ്പുൽ ലഭ്യത ഉറപ്പുവരുത്തുക  എന്നീ ആവശ്യങ്ങളും  ഭാരവാഹികൾ ഉന്നയിച്ചു. മേഖല പ്രസിഡന്റ് വേണു ചെറിയത്ത് , ജില്ലാ പ്രസിഡന്റ് ലില്ലി മാത്യൂ , ജില്ലാ സെക്രട്ടറി പി എസ് അഭിലാഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top