23 September Wednesday

ക്യാമ്പുകളില്‍ ‌‌4206 പേർ, വീടുകളിൽ 10,555

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020
കൽപ്പറ്റ
കാലവർഷക്കെടുതികൾ രൂക്ഷമായതിനെ തുടർന്ന് ജില്ലയിൽ വീടുകളിലേക്ക്‌ മാറ്റി താമസിപ്പിച്ചത്‌ 3009 കുടുംബങ്ങളിലെ 10,555 പേരെ. 2872 കുടുംബങ്ങളിലെ 9420 പേരെ ബന്ധുവീടുകളിലേക്കും 137 കുടുംബങ്ങളിലെ 548 പേരെ വാടക വീടുകളിലേക്കുമാണ് മാറ്റി താമസിപ്പിച്ചത്. 587 പേരെ വൃദ്ധ സദനത്തിലേക്ക് മാറ്റി.
   ഇത്‌ കൂടാതെ 1216 കുടുംബങ്ങളിലെ 4206 പേർ  79 ദുരിതാശ്വാസ ക്യാമ്പുകളിലാണ്‌ കഴിയുന്നത്‌.  ദുരന്ത സാധ്യതാ മേഖലകളിൽ കഴിയുന്ന 
ജില്ലാ അധികൃതരുടെ നിർദ്ദേശപ്രകാരം തദ്ദേശസ്ഥാപനങ്ങളുടെ  നേതൃത്വത്തിൽ പരമാവധി ആളുകളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റിത്താമസിപ്പിക്കുന്നുണ്ട്‌.   ഈ  ജാഗ്രതയാണ് കഴിഞ്ഞ ദിവസം മുണ്ടക്കൈ ഉരുൾപൊട്ടലിൽ ആളപായം ഇല്ലാതാക്കിയത്.  
വൻ നാശനഷ്ടങ്ങളുണ്ടായെങ്കിലും അപകടാവസ്ഥ മുൻകൂട്ടിയറിഞ്ഞ്  179 കുടുംബങ്ങളെയാണ് ഇവിടെ നിന്ന് മാറ്റിത്താമസിപ്പിച്ചത്. ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ, വൈത്തിരി തഹസിൽദാർ ടി പി അബ്ദുൽ ഹാരിസ്, ഡെപ്യൂട്ടി തഹസിൽദാർമാരായ ടി റസാഖ്, സന്ദീപ്കുമാർ, വെള്ളരിമല വില്ലേജ് ഓഫീസർ ബാലൻ എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ ടീം, ഡിഎഫ്ഒ രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം എന്നിവരാണ് തലേ ദിവസം ആളുകളെ ഒഴിപ്പിച്ചത്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top