23 September Wednesday

ജാഗ്രത തുടരണം-: മന്ത്രി രാമകൃഷ്ണന്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

മന്ത്രി ടി പി രാമകൃഷ്ണൻ കലക്ടറേറ്റിൽ നടന്ന യോഗത്തിൽ സംസാരിക്കുന്നു

കൽപ്പറ്റ
ജില്ലയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ ഭീഷണി ഇപ്പോഴുമുണ്ടെന്ന്   മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. ജില്ലയുടെ പല ഭാഗങ്ങളും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളാണ്. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടാകാം. ഇതാണ് ഇന്നലെ ഇടുക്കിയിലുണ്ടായതെന്നും ജാഗ്രതയുടെ കാര്യത്തിൽ ഇത് നമുക്ക് പാഠമാകണമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെയുണ്ടായ മേപ്പാടി മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീവഹാനി ഇല്ലാതാക്കാനായത് ജില്ലാ ഭരണകൂടത്തിന്റെ അവസരോചിത ഇടപെടലിൽ പ്രദേശത്തെ ജനങ്ങളെ മാറ്റിത്താമസിപ്പിച്ചത് കൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയിലെ പ്രളയ- കോവിഡ് സ്ഥിതി വിലയിരുത്തുന്നതിനായി കലക്ടറേറ്റിൽ എത്തിയ തൊഴിൽ മന്ത്രി ജില്ലാ കലക്ടർ ഡോ  അദീല അബ്ദുള്ള, അസി. കലക്ടർ ഡോ. ബൽപ്രീത് സിംഗ്, ജില്ലാ പൊലീസ് മേധാവി ആർ ഇളങ്കോ, എഡിഎം മുഹമ്മദ് യൂസുഫ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top